
കോന്നി :കന്നി മാസ പിറവിയുമായി ബന്ധപ്പെട്ടു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )999 മലയുടെ സ്വർണ്ണ മലക്കൊടി പൂജയും, മല വില്ല് പൂജയും, 41 തൃപ്പടി പൂജയും നടത്തി. എല്ലാ മലയാളം ഒന്നാം തീയതിയും നിലവറ തുറന്ന് മലക്കൊടി ദർശനത്തിനായി തുറന്ന് നൽകും. തുടർന്ന് മല വില്ലിന് പൂജയും 41 തൃപ്പടി പൂജയും സമർപ്പിക്കും.പ്രകൃതി സംരക്ഷണ പൂജയോടെ ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി