konnivartha.com: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ ഏഴാമത് ജന്മ ദിനത്തോടനുബന്ധിച്ച് ഒരു ലക്ഷം പേരുടെ ഒപ്പുവച്ച ഭീമ ഹർജി ഇന്ത്യൻ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വിവിധ ദേശീയ പാര്‍ട്ടികള്‍ക്കും നല്കി.
മുതിര്‍ന്ന പൗരന്മാരുടെ പ്രതിമാസ പെൻഷൻ കുറഞ്ഞത് 10,000 രൂപ എങ്കിലും നല്‍കുക, മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, യാത്രാ കണ്സഷന് പുന:സ്ഥാപിക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഒരു ലക്ഷത്തിൽപ്പരം ആളുകൾ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിച്ചു .
വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ഷെരീഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ബീന സാബു, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ജോണി തോമസ്, എം ആര് സി രാമചന്ദ്രൻ, ഓവര്‍സീസ് പ്രതിനിധി നാസര്‍ ബ്രൂണെ, ഡല്‍ഹി വൺ ഇന്ത്യ വൺ പെൻഷൻ കണ്‍വീനര്‍മാരായ ഷേര്‍ളി ചാക്കോ, ഇ വി ഷാജി തുടങ്ങിയവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കുന്നതിന് വേണ്ടി ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി തരുൺ ജിക്ക് കൈമാറി .