കാറുകള്‍ കൂട്ടിയിടിച്ചു :യുവാവ് മരണപ്പെട്ടു

Spread the love

 

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പൊട്ടങ്കൽ പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് യുവാവ് മരണപ്പെട്ടു .രണ്ട് പേര്‍ക്ക് പരിക്കേറ്റു .

തിരുവനന്തപുരം  നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനുഗ്രഹ ഭവനിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്.ബെന്നറ്റ് ആണ് വാഹനം ഓടിച്ചിരുന്നത്.

നെടുമങ്ങാട് സ്വദേശിയും ഓർക്കസ്ട്രാ ടീമിലെ ഡ്രമ്മറുമായ രതീഷ് (കിച്ചു, 35) തിരുവനന്തപുരം സ്വദേശിയും ഗിറ്റാറിസ്റ്റുമായ ഡോണി (25) എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽ‌പെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെയും  നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

 

ഡ്രമ്മർ കലാകാരനായ ബെന്നറ്റ് പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനു ഇടയില്‍ റാന്നിയില്‍ വെച്ചു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു .

 

Related posts