പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ

Spread the love

 

2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 8 മുതൽ 18 വരെ നടത്തുന്നു. പരീക്ഷാ ഫീസ് 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം.

അപേക്ഷകൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കണം.

ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: xequivalency.kerala.gov.in.

error: Content is protected !!