പന്നിവേലിച്ചിറ പാടശേഖരത്തില്‍ വിത ഉത്സവം നടന്നു

Spread the love

 

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ പന്നിവേലിച്ചിറ പാടശേഖരത്തിലെ വിത ഉത്സവം പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അംഗങ്ങള്‍ സാലി ലാലു, ജിജി ചെറിയാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അശ്വതി പി നായര്‍, സെക്രട്ടറി ആര്‍ സുമഭായി അമ്മ, പാടശേഖര സമിതി പ്രതിനിധി രാജേന്ദ്ര പൈ, കൃഷി ഓഫീസര്‍ ബി പൊന്നു, കൃഷി അസിസ്റ്റന്റുമാരായ ബി ഷിഹാബുദീന്‍, ആമിന എന്‍ മുഹമ്മദ്, നെല്‍കര്‍ഷകന്‍ പി എം സാമൂവല്‍ എന്നിവര്‍ പങ്കെടുത്തു.

Related posts