സ്വാഗത സംഘം രൂപികരണ യോഗം
ജില്ലാ ശിശു ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 27 ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ടെന്‍ഡര്‍
പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649.
ക്വട്ടേഷന്‍
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം ലഭിക്കണം. ഫോണ്‍ : 04682344801.
ടെന്‍ഡര്‍
കോന്നി ഐ. സി. ഡി. എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 9188959672, 9447161577.
കോഴഞ്ചേരി താലൂക്കില്‍ വില്ലേജ് അദാലത്ത്
കോഴഞ്ചേരി താലൂക്കില്‍ മെഴുവേലി, കുളനട വില്ലേജുകളിലെ ന്യായവില നിര്‍ണയത്തിനുളള അപാകത പരിഹരിക്കുന്നതിന് വില്ലേജ് തലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു.
വില്ലേജ്, ബ്ലോക്ക് ,തീയതി, സമയം, സ്ഥലം ക്രമത്തില്‍
മെഴുവേലി, ബ്ലോക്ക് നാല്, അഞ്ച്, ഒക്ടോബര്‍ ആറ്, രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, ഇലവുംതിട്ട മേനോന്‍ സ്മാരക ഗ്രന്ഥശാല.
മെഴുവേലി, ബ്ലോക്ക് ഏഴ് , ഒക്ടോബര്‍ ഏഴ് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, ഇലവുംതിട്ട മേനോന്‍ സ്മാരക ഗ്രന്ഥശാല.
കുളനട, ബ്ലോക്ക് നാല്, ആറ് ഒക്ടോബര്‍ എട്ട്, രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, കുളനട വില്ലേജ് ഓഫീസ്.
കുളനട, ബ്ലോക്ക് അഞ്ച്, ഏഴ് ഒക്ടോബര്‍ ഒമ്പത് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ചുവരെ, കുളനട വില്ലേജ് ഓഫീസ്.
അപേക്ഷയോടൊപ്പം ആധാരം പകര്‍പ്പ്, നികുതി രസീത്, ഫെയര്‍വാല്യു പകര്‍പ്പ്, മുന്‍ അപേക്ഷയുടെ തെളിവുകള്‍ സഹിതം ഉള്‍പ്പെടുത്തണം.