വനിതാ ഹോസ്റ്റൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി

Spread the love

പത്തനാപുരം ബ്ലോക്കിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വനിതാ ഹോസ്റ്റൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി.

പത്തനാപുരം :പ്രധാനമന്ത്രി ജൻവികാസ് കാര്യകർത്താ പദ്ധതിയിൽ ഉൾപ്പെടുത്തി ₹2.5 കോടി രൂപ ചിലവിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പത്തനാപുരം ബ്ലോക്കിൽ നിർമ്മിച്ച വനിതാ ഹോസ്റ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

2018-19 സാമ്പത്തിക വർഷത്തിൽ എംപിയുടെ ഇടപെടലിലൂടെ അനുവദിച്ചിരുന്ന പദ്ധതി, നടപ്പിലാക്കുന്നതിലെ വിവിധ സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ മൂലം വർഷങ്ങളോളം വൈകിപ്പോയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് എംപി നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമായി, ജില്ലാ പ്ലാനിങ് ഓഫീസിന്റെ മേൽനോട്ടത്തിൽ നിർമാണം വിജയകരമായി പൂർത്തിയാക്കി.

മൂന്ന് നിലകളിൽ ഒരുക്കിയിരിക്കുന്ന ഹോസ്റ്റലിൽ 50 കിടക്കകൾക്കുള്ള സൗകര്യമാണ് ക്രമീകരിച്ചിട്ടുള്ളത്. ജോലിചെയ്യുന്ന വനിതകൾക്ക് സൗകര്യമാണ് സുരക്ഷിതവും സൗകര്യപ്രദവുമായ താമസ സൗകര്യം നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

“വനിതകളുടെ തൊഴിൽ അവസരങ്ങൾ വികസിപ്പിക്കാനും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കാനും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന പിന്തുണ ഏറെ പ്രസക്തമാണ്. ഹോസ്റ്റൽ താമസിയാതെ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് കൈമാറും” – കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.

error: Content is protected !!