konnivartha.com: 12081/82 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
സ്റ്റോപ്പ് അനുവദിക്കുന്നതിന് വേണ്ടി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരുമായി എംപി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും, വിഷയത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും, യാത്രക്കാരുടെ ആവശ്യം ശക്തമായി മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.
“ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ നിറവേറ്റുന്നത്. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ ഗുണകരമായ തീരുമാനമാണ് ജനശതാബ്ദിയുടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ്. മാവേലിക്കര മണ്ഡലത്തിലെ റെയിൽവേ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പുവരുത്താനുള്ള ഇടപെടലുകൾ തുടരുമെന്നും,” കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.