പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/10/2025 )

Spread the love

ഏഴംകുളം ഗ്രാമപഞ്ചായത്തിന് ആദരവ്

ആര്‍ദ്ര കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം ഗ്രാമപഞ്ചായത്തിനെ (ഒക്ടോബര്‍ നാല്, ശനി) വൈകിട്ട് നാലിന് കൈതപ്പറമ്പ് കുടുബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

സൗജന്യപരിശീലനം

പത്തനംതിട്ട കലക്ടറേറ്റിന് സമീപത്തെ ജില്ലാ ലീഡ് ബാങ്കിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം.
ഫോണ്‍  0468 2992293, 8330010232

ഇ ഗ്രാന്‍ഡ് അപേക്ഷ തീയതി നീട്ടി

പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള 2025-26 വര്‍ഷത്തെ പ്രീമെട്രിക്- പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനും ലാപ്‌ടോപ്പിനുമുള്ള അപേക്ഷ  ഇ ഗ്രാന്‍ഡ് 3.0 പോര്‍ട്ടല്‍ മുഖേനെ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി.

ഹിയറിംഗ് മാറ്റി

ഒക്ടോബര്‍ നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ഒക്ടോബര്‍ ഒമ്പതിന് കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റി.

പരിശീലകരെ നിയമിക്കുന്നു  

കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രമായ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസിങ് പഠിപ്പിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനീയറിങിലുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 15. ഫോണ്‍: 9495999688, 9496085912

യുവജന കമ്മീഷന്‍ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക സര്‍ക്കാര്‍ വനിത കോളജില്‍  സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപയും നാല് മുതല്‍ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും ലഭിക്കും. പ്രായപരിധി: 15-40. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ [email protected] ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനെയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം 33. അവസാന തീയതി: ഒക്ടോബര്‍ അഞ്ച്. ഫോണ്‍ 0471-2308630

റീ ടെന്‍ഡര്‍

ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനത്തിനായി റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് മൂന്ന്. ഫോണ്‍: 8281999053, 0468 2329053

ടെന്‍ഡര്‍

ശബരിമല തീര്‍ഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827

ടെന്‍ഡര്‍

ശബരിമല തീര്‍ഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827

ടെന്‍ഡര്‍

ശബരിമല തീര്‍ഥാടനത്തോടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827

ക്വട്ടേഷന്‍

അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുള്ള ബെലേറോ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ഏഴ് വൈകിട്ട് നാല്.

റാങ്ക് പട്ടിക

ജില്ലയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പില്‍ സ്‌കില്‍ഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 014/24) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

error: Content is protected !!