മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പരസ്പരം എന്തും തുറന്നു പറയാനുള്ള വേദിയായി കുടുംബം മാറണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ലഹരിമുക്ത മാതൃക കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും കുടുംബങ്ങളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് പരസ്പര വിശ്വാസത്തില്‍ മുമ്പോട്ട് പോകാന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്സൈസ് വിമുക്തി മിഷന്റെയും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവല്‍ക്കരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
കടമ്പനാട് മലങ്കാവ് വേള്‍ഡ് വിഷന്‍ ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് സനില്‍ മുഖ്യ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം കെ ജി ശിവദാസന്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ജില്ലാ പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍ അജികുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി അന്‍ഷാദ്, പട്ടികജാതി വികസന ഓഫീസര്‍ പി ബിജി, കെ സുനില്‍ ബാബു, അനിത എന്നിവര്‍ പങ്കെടുത്തു.