പ്രത്യേക നിര്‍ദേശം :ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ചുമ മരുന്നുകള്‍ നല്‍കരുത്

Spread the love

 

konnivartha.com; The Union Health Ministry has issued guidelines that cough and cold medicines should not be given to children below two years of age unless prescribed by a doctor

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ നല്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ നല്‍കരുതെന്ന മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, കൃത്യമായ പരിശോധനകൾക്കു ശേഷം കടുത്ത മേൽനോട്ടത്തിലായിരിക്കണം മരുന്നുകൾ നൽകേണ്ടതെന്നും നിർദ്ദേശമുണ്ട്. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിന് മന്ത്രാലയം കത്ത് നൽകി.
അതേസമയം മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചെന്ന സമീപകാല റിപ്പോർട്ടുകൾ കണക്കിലെടുത്ത് സംയുക്ത സംഘം, സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.

error: Content is protected !!