konnivartha.com/കൊച്ചി: അമൃത ആശുപത്രിയിലെ ജെറിയാട്രിക്സ് മെഡിസിൻ വിഭാഗം വയോജന സംഗമം സംഘടിപ്പിച്ചു. ആരോഗ്യകരമായ വാർദ്ധക്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി സന്തോഷം നിറഞ്ഞൊരു വേദിയൊരുക്കുകയായിരുന്നു സംഗമത്തിൻ്റെ ലക്ഷ്യം.
സംഗമത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പി, ആരോഗ്യകരമായ വാർദ്ധക്യം, ഡിമെൻഷ്യ, പ്രതിരോധ കുത്തിവെപ്പുകൾ എന്നീ വിഷയങ്ങളിൽ ക്ലാസുകളും, വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചു.
അമൃത ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. രഹ്ന വയോജന സംഗമം ഉദ്ഘാടനം ചെയ്തു, മുതിർന്ന പൗരന്മാരോടുള്ള കരുണയും ആദരവും ജീവിതത്തിൽ വളരെ പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജെറിയാട്രിക്ക് വിഭാഗം ക്ലിനിക്കൽ പ്രൊഫസർ ഡോ. പ്രിയ വിജയകുമാർ സ്വാഗതം അർപ്പിച്ചു. ഡോ. പത്മശ്രീ, ഡോ. പർമേസ്.എ.ആർ, നിഖിൽ മേനോൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
konnivartha.com/Kochi: The Department of Geriatrics Medicine at Amrita Hospital organized a gathering of the elderly. To create awareness about healthy aging The goal of the gathering was to create a platform full of joy.
As part of the gathering, classes on topics such as physiotherapy, healthy aging, dementia, and vaccinations, as well as various entertainment programs, were organized.
Amrita Hospital Administrator Dr. Rehna inaugurated the Senior Citizens’ Meet and highlighted the importance of compassion and respect for senior citizens in life. Dr. Priya Vijayakumar, Clinical Professor, Department of Geriatrics, welcomed the gathering. Dr. Padmasree, Dr. Parmes.AR and Nikhil Menon led the classes.