നിരവധി തൊഴിലവസരങ്ങള്‍ ( 05/10/2025 )

Spread the love

ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ: ഒഴിവ്

വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ്’ തസ്തികകളിലുള്ള ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി & യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സാഹിതം ഒക്ടോബർ 15ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഡയാലിസിസ് ടെക്നീഷ്യൻ താൽകാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 21-42.

താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഒക്ടോബർ 23-ന് എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന വാക്-ഇൻ ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ 11:00 വരെ.

ക്യാമ്പ് ഫോളോവര്‍ നിയമനം

കണ്ണൂര്‍ റൂറല്‍ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് കുക്ക്, ബാര്‍ബര്‍ തസ്തികകളിലേക്ക് ക്യാമ്പ് ഫോളോവറെ നിയമിക്കുന്നു. അപേക്ഷകര്‍ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖ, അസ്സല്‍ തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനത്ത് എത്തണം.

ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ ഒഴിവ്

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസിനൊപ്പം ടി സി എം സി / കെ എസ് എം സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 14 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വിശദാംശങ്ങള്‍ gmckannur.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ഇടുക്കി കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ (നിലവില്‍ ഒഴിവുള്ള സി.ഡി.എസ്-കളിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും) അക്കൗണ്ടന്റായി തിരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷക കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.അപേക്ഷക, അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാല്‍ നിലവില്‍ മറ്റ് ജില്ലകളില്‍ സിഡി എസ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. ഇവര്‍ വ്യക്തി ബന്ധപ്പെട്ട ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശ കത്ത് സമര്‍പ്പിക്കണം. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം. അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. (സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികള്‍/സഹകരണ സംഘങ്ങള്‍/സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ടിംഗില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). 20 നും 36 നും മദ്ധ്യേ (2025 സെപ്റ്റംബര്‍ 1 ന്) പ്രായമുള്ളവര്‍ ആയിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് (ദിവസ വേതനം) 40 വയസ് വരെ അപേക്ഷിക്കാവുന്നതാണ്. പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം വരെയും വിധവകള്‍ക്ക് 5 വര്‍ഷവും പ്രായത്തില്‍ ഇളവ് ഉണ്ടായിരിക്കുന്നതാണ്. നാല് ഒഴിവുകളാണുള്ളത് (സിഡിഎസുകള്‍ :-വാത്തിക്കുടി,വണ്ണപ്പുറം,കട്ടപ്പന, ഇടമലക്കുടി).അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല, ഇടുക്കി,പിന്‍-685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്ടോബര്‍ 10ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ ‘എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവ്‌രങ്ങള്‍ക്ക്: www.kudumbashree.org

അസി. പ്രൊഫസർ നിയമനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്‌സ് വിഷയത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് 12 മണിക്ക് ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തണം. താൽപര്യമുള്ളവർ പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണം. ഫോൺ: 8547005052, 9961416202

അധ്യാപക നിയമനം

കല്ല്യാശ്ശേരി കെ പി ആർ ഗോപാലൻ സ്മാരക ഗവ. വി എച്ച് എസ് എസ്, വി എച്ച് എസ് സി വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ പ്രിന്റിംഗ് ടെക്‌നോളജി തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972783544, 9544843844

മറൈൻ ഡാറ്റ എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പിന്റെ മാനേജ്‌മെന്റ് ഓഫ് മറൈൻ ഡാറ്റ കലക്ഷൻ ആൻഡ് സ്റ്റഡി ഓഫ് ജുവനൈൽ ഫിഷിംഗ് സർവെ പദ്ധതിയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972731081

ട്രെയ്നർ നിയമനം

പത്തനംതിട്ട കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി പരിശീലകരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പരമാവധി പ്രായം 40 വയസ്സ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾക്ക് ഫോൺ: 9495999688, 9496085912.

ബയോഗ്യാസ് പ്ലാന്റ് ക്‌ളീനര്‍ ഒഴിവ്

ആലപ്പുഴ ഗവ. ടി ഡി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ബയോ ഗ്യാസ് പ്ലാന്റ് ക്‌ളീനറുടെ ഒരു ഒഴിവിലേയ്ക്ക്
താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 20 – 40 വയസ്സ്. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ബയോ ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനം / വേസ്റ്റ് മാനേജ്മെന്റ് പ്രവര്‍ത്തിപരിചയം/ പ്രവര്‍ത്തനത്തിലുള്ളപരിശീലനം അഭികാമ്യം.

യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം/പരിശീലനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത അപേക്ഷകള്‍ ഒക്ടോബര്‍ ഒമ്പത് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ – 0477-2282021.

വാച്ച്മാൻ ഒഴിവ്

കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം ഹോസ്റ്റൽ ഓഫീസിൽ ദിവസവേതനാടിസ്ഥാനത്തിൽ വാച്ച്മാന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഏഴാംക്ലാസ് പാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഒക്ടോബർ 8ന് രാവിലെ 9.30ന് ഹോസ്റ്റൽ ഓഫീസിൽ ഹാജരാകണം. ബിരുദധാരികൾ ആയിരിക്കരുത്. പ്രായം 01.10.2025ൽ 25നും 45നും ഇടയിൽ. കൂടുതൽവിവരങ്ങൾക്ക്: 0471-2998302.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (2 ഒഴിവുകൾ) കരാർ നിയമനത്തിന് അപേക്ഷിക്കാം. താൽപര്യമുള്ളവർ രേഖകൾ സഹിതം ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ഒക്ടോബർ 6 രാവിലെ 11 ന് അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: http://det.kerala.gov.in/wp-content/uploads/2023/01/DEO-Notification.pdf.

error: Content is protected !!