ഓണം ബമ്പർ ഭാഗ്യക്കാറ്റ് പൂഞ്ഞാറിലും

Spread the love

 

konnivartha.com: കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം സൂര്യ കുടുബശ്രി അംഗങ്ങൾ ചേർന്നെടുത്ത ഭാഗ്യക്കുറിയ്ക്ക്.

സൂര്യ കുടുംബശ്രീ അംഗങ്ങളായ സൗമ്യ സുജീവ്, ഉഷാ സാബു, ഉഷാ മോഹനൻ, രമ്യ അനൂപ്, സാലി സാബു എന്നിവർ ചേർന്ന് എടുത്ത TH 668650 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഇതിൽ 4 പേരും PMAY പദ്ധതി പ്രകാരം വീടു നിർമ്മാണം നടത്തിവരുകയായിരുന്നു. ഫണ്ട് കിട്ടാത്തതു കാരണം വീട് പണി മുടങ്ങി കിടന്ന അവസ്ഥയിലാണ് ഇവരെ ഭാഗ്യദേവത കടാക്ഷിച്ചത്.

error: Content is protected !!