ശബരിമല:ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ അന്വേഷണം

Spread the love

 

ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളിക്ക്‌ എന്തുപറ്റിയെന്ന് അന്വേഷിച്ച് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയമിച്ച് ഹൈക്കോടതി.

 

സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് അന്വേഷണം നിർദേശിച്ചത്. അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നൽകും.അന്വേഷണസംഘം കോടതിയുടെമാത്രം നിയന്ത്രണത്തിലായിരിക്കും.

error: Content is protected !!