ലോക മാനസികാരോഗ്യ ദിനാചരണം നടന്നു

Spread the love

 

konnivartha.com; ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യകേരളത്തിന്റെയും ലയണ്‍സ് ഇന്റര്‍നാഷണല്‍ സിസ്ട്രിക്റ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. കെ ടി സീമ അധ്യക്ഷയായി. റാലിയിലും പൊതുസമ്മേളനത്തിലും മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള പുരസ്‌ക്കാരം പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ്, ഇലന്തൂര്‍ സര്‍ക്കാര്‍ കൊളജ് ഓഫ് നഴ്‌സിംഗ്, മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവര്‍ നേടി.