
സബ് ഇൻസ്പക്ടറുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായ കേസിലെ പ്രതിയെ വെറുതെ വിട്ടു
konnivartha.com; പത്തനംതിട്ട: ഔദ്യോഗിക സർക്കാർ ഡ്യൂട്ടിക്ക് തടസ്സം ഉണ്ടാക്കണമെന്നും നിയമപരമായ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു പോകണമെന്നുമുള്ള ഉദ്യേശത്തോടും കരുതലോടും കൂടി ഔദ്യോഗിക ഡ്യൂട്ടിയിൽ അടൂർ പോലീസ് സ്റ്റേഷൻ്റെ മുൻവശം ഗ്രില്ലിന് സമീപത്തായിനിന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ഇടതു ചെള്ളയ്ക്ക് കൈ കൊണ്ട് അടിക്കുകയുംപിടിച്ചു തള്ളുകയും ചെയ്ത ശേഷം പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട് പോകുന്നതുകണ്ട് അടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ പി.ശ്രീകുമാർബലപ്രയോഗത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്ത സമയം സബ് ഇൻസ്പെക്ടറുടെ വലതു കൈയ്ക്ക് പൊട്ടൽ സംഭവിച്ചു എന്നും ആരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമം 353, 225 ( B ),333 എന്നീ വകുപ്പുകൾ പ്രകാരം
അടൂർ പോലീസ് രജിസ്റ്റർ ചെയ്തകേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതിനമ്പർ- 3 – വെറുതെ വിട്ടു.
2011 നവംബർ 26-നായിരുന്നു കേസിന് ആസ്പദമായ സംഭവം.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 10 സാക്ഷികളെ വിസ്തരിക്കുകയുംഅഞ്ച് രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രതിഭാഗത്ത് നിന്നും ഒരു സാക്ഷിയെ വിസ്തരിക്കുകയും രണ്ട് രേഖകൾ ഹാജരാക്കുകയുംചെയ്തു.ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്
തടസ്സം വരുത്തിയെന്നും പ്രതി നിയമാനുസൃത കസ്റ്റഡിയിൽആയിരുന്നു എന്നും സംശയാതീതമായിതെളിയിക്കാൻ പ്രോസിക്യൂഷന്കഴിഞ്ഞില്ല എന്ന് കോടതി വിലയിരുത്തി.
പ്രതിക്ക് വേണ്ടി അഡ്വ.ഷിലു മുരളീധരൻ,അഡ്വ.പി.സി.ഹരി എന്നിവർ കോടതിയിൽഹാജരായി.