സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതും : കൊടിക്കുന്നിൽ സുരേഷ് എം.പി

Spread the love

 

konnivartha.com: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും ജനപ്രിയനായകനുമായ ഉമ്മൻചാണ്ടിയെ അനാവശ്യമായി പഴിചാരിയ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എം.പി.യുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ശബരിമലയിൽ നടന്ന സ്വർണ്ണ മോഷണം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് നടന്നതെന്നത് വ്യക്തമായ തെളിവുകളോടെ പുറത്തുവന്നിരിക്കെ, സ്വന്തം സർക്കാരിന്റെയും പാർട്ടിയുടെയും പിടിപ്പുകേട് മറയ്ക്കാനാണ് മന്ത്രി ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് എം.പി. ആരോപിച്ചു.

ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയെയും സംബന്ധിച്ച വിഷയത്തിൽ പോലും രാഷ്ട്രീയ നേട്ടം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കാൻ കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് എം.പി. വ്യക്തമാക്കി.

error: Content is protected !!