വികസന സദസ് ഇന്ന് ( ഒക്ടോബര്‍ 16 )നടക്കും

Spread the love

നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, അയിരൂര്‍, ആറന്മുള, റാന്നി പഴവങ്ങാടി പഞ്ചായത്തുകള്‍

konnivartha.com; നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, ആറന്മുള, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് ഒക്ടോബര്‍ 16 ന് നടക്കും.

നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ വികസന സദസ് ഉദ്ഘാടനം ചെയ്യും.

പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.

രാവിലെ 10 ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മാത്യു ടി തോമസ് എംഎല്‍എ കടപ്ര പഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യും. നിരണം വൈഎംസിഎയില്‍ രാവിലെ 11 ന് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.

രാവിലെ 10.30 ന് പിജെടി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യും.

അയിരൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 ന് വികസന സദസ് ആരംഭിക്കും.

ആറന്മുളയില്‍ രാവിലെ 10ന് മാലങ്കര സണ്‍ഡേ സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി ടോജി ഉദ്ഘാടനം ചെയ്യും.

error: Content is protected !!