
മാനവ ഹൃദയങ്ങളില്‍ വെളിച്ചം കൊളുത്തിക്കൊണ്ട് ഇന്ന് ദീപാവലി ആഘോക്ഷം . തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയം അനുസ്മരിച്ച് ഇന്ന് രാജ്യമെങ്ങും ദീപാവലി ആഘോഷിക്കും.
ദീപനാളങ്ങള്‍ നന്മയിലേക്ക് ഉള്ള വഴികാട്ടിയായി മുന്നില്‍ നിന്ന് നയിക്കും എന്ന വിശ്വാസം ഊട്ടിയുറപ്പിച്ചു കൊണ്ട് അനേകായിരം ചെരാതുകളില്‍ നിന്നും ഉള്‍ക്കാഴ്ചയുടെ മഹിമ വിളിച്ചോതി ദീപം തെളിഞ്ഞു കത്തും . ദീപാവലിയെക്കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളുണ്ട് .
14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ രാജ്യം മുഴുവൻ ദീപങ്ങൾ തെളിച്ച് പ്രജകൾ അദ്ദേഹത്തെ വരവേറ്റതിന്റെ ഓർമയാണ് ദീപാവലിയെന്നാണ് ഒരു ഐതിഹ്യം.
തിൻമയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണൻ ലോകത്തിന് നൻമയുടെ വെളിച്ചം പകർന്നതിന്റെ ഓർമ്മയായാണ് ദീപാവലി ആഘോഷിക്കുന്നതെന്നത് മറ്റൊരൈതിഹ്യം.
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുമെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾക്ക് തിളക്കം കൂടുതൽ.ഈ ദീപാവലി ദിവസവും ലോകത്ത് മനുഷ്യനിലെ ദുഷ്‌ടശകതികളെ നീക്കി നല്ല ശക്തികള്‍ ആധിപത്യം സ്ഥാപിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.എല്ലാവര്‍ക്കും “കോന്നി വാര്‍ത്തയുടെ ” ദീപാവലി ആശംസകള്‍ നേരുന്നു