ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല:പ്രധാനമന്ത്രി

Spread the love

ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിജ്ഞാബദ്ധത എന്നിവയുടെ സാക്ഷ്യമാണ്: പ്രധാനമന്ത്രി

 

konnivartha.com; ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു.

ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഐഎൻഎസ് വിക്രാന്തിൽ ചെലവഴിച്ച രാത്രി അനുസ്മരിച്ച അദ്ദേഹം, ആ അനുഭവം വാക്കുകളാൽ വിവരിക്കാൻ പ്രയാസമാണെന്നു വ്യക്തമാക്കി. കടലിലെ ആഴമേറിയ രാത്രിയും സൂര്യോദയവും ഈ ദീപാവലിയെ പലതരത്തിൽ അവിസ്മരണീയമാക്കുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഐഎൻഎസ് വിക്രാന്തിൽനിന്ന്, രാജ്യത്തെ 140 കോടി പൗരന്മാർക്കും പ്രധാനമന്ത്രി ഹൃദയംഗമമായ ദീപാവലി ആശംസകൾ നേർന്നു.

ഐഎൻഎസ് വിക്രാന്ത് രാഷ്ട്രത്തിനു കൈമാറിയ നിമിഷം അനുസ്മരിച്ച ശ്രീ മോദി, ‘വിക്രാന്ത് മഹത്തായതും ബൃഹത്തായതും വിശാലമായതും അതുല്യവും അസാധാരണവുമാണ്’ എന്ന് ആ സമയത്തു പറഞ്ഞതായി ചൂണ്ടിക്കാട്ടി. “വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും സാക്ഷ്യമാണത്” – പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് രാഷ്ട്രത്തിനു ലഭിച്ച ദിവസംതന്നെ, ഇന്ത്യൻ നാവികസേന കോളനിവൽക്കരണത്തിന്റെ പ്രധാന പൈതൃകചിഹ്നം ഉപേക്ഷിച്ചുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഛത്രപതി ശിവാജി മഹാരാജിൽനിന്നു പ്രചോദനം ഉൾക്കൊണ്ടു നാവികസേന പുതിയ പതാക സ്വീകരിച്ചു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

“ഇന്ന് ഐഎൻഎസ് വിക്രാന്ത് സ്വയംപര്യാപ്ത ഇന്ത്യയുടെയും ‘മെയ്ഡ് ഇൻ ഇന്ത്യ’യുടെയും കരുത്തുറ്റ പ്രതീകമായി നിലകൊള്ളുന്നു” – തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്ത് സമുദ്രത്തിന്റെ ആഴങ്ങൾ താണ്ടി ഇന്ത്യയുടെ സൈനിക ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ്, ‘വിക്രാന്ത്’ എന്ന പേരുതന്നെ പാകിസ്ഥാന്റെ ഉറക്കം കെടുത്തിയിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ശത്രുവിന്റെ ധാർഷ്ട്യത്തിന് അറുതിവരുത്താൻ ‘ഐഎൻഎസ് വിക്രാന്ത്’ എന്ന യുദ്ധക്കപ്പലിന്റെ പേരുമാത്രം മതിയെന്നു പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

ഈ അവസരത്തിൽ ഇന്ത്യൻ സായുധസേനയ്ക്കു പ്രധാനമന്ത്രി പ്രത്യേക അഭിവാദ്യമർപ്പിച്ചു. ഇന്ത്യയുടെ നാവികസേന ശത്രുക്കളിൽ ഉളവാക്കിയ ഭയം, വ്യോമസേന പ്രകടിപ്പിച്ച അസാധാരണ വൈദഗ്ധ്യം, കരസേനയുടെ ധീരത, മൂന്നു സേനകളുടെയും അസാമാന്യമായ ഏകോപനം എന്നിവയാണ് ‘ഓപ്പറേഷൻ സിന്ദൂറി’നിടെ പാകിസ്ഥാനെ വേഗത്തിൽ കീഴടങ്ങാൻ നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ദൗത്യത്തിൽ ഉൾപ്പെട്ട എല്ലാ സൈനികരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശത്രു മുന്നിലുള്ളപ്പോഴും യുദ്ധം ആസന്നമായിരിക്കുമ്പോഴും സ്വതന്ത്രമായി പോരാടാൻ ശക്തിയുള്ള പക്ഷത്തിനാണ് എപ്പോഴും മുൻതൂക്കം എന്നു ശ്രീ മോദി പ്രസ്താവിച്ചു. സായുധസേന ശക്തമാകണമെങ്കിൽ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ സൈന്യം സ്വയംപര്യാപ്തതയിലേക്കു സ്ഥിരമായി മുന്നേറിയതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഇറക്കുമതി ചെയ്യേണ്ടതില്ലാത്ത ആയിരക്കണക്കിനു സൈനികസാമഗ്രികൾ സായുധസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അതിന്റെ ഫലമായി മിക്ക അവശ്യ സൈനികോപകരണങ്ങളും ഇപ്പോൾ ആഭ്യന്തരമായി നിർമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം മൂന്നിരട്ടിയിലധികം വർധിച്ച്, കഴിഞ്ഞ വർഷം ₹1.5 ലക്ഷം കോടി കവിഞ്ഞു. മറ്റൊരുദാഹരണം ചൂണ്ടിക്കാട്ടി, 2014 മുതൽ ഇന്ത്യൻ കപ്പൽശാലകൾ 40-ലധികം തദ്ദേശീയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നാവികസേനയ്ക്കു കൈമാറിയതായി ശ്രീ മോദി രാജ്യത്തെ അറിയിച്ചു. നിലവിൽ, ശരാശരി, ഓരോ 40 ദിവസത്തിലും പുതിയ തദ്ദേശീയ യുദ്ധക്കപ്പലോ അന്തർവാഹിനിയോ നാവികസേനയിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബ്രഹ്മോസ്, ആകാശ് തുടങ്ങിയ മിസൈലുകൾ ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ അവയുടെ കഴിവു തെളിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ ഇപ്പോൾ ഈ മിസൈലുകൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്” – മൂന്നു സായുധസേനകൾക്കും ആയുധങ്ങളും ഉപകരണങ്ങളും കയറ്റുമതി ചെയ്യാനുള്ള ശേഷി ഇന്ത്യ വളർത്തിയെടുക്കുന്നുണ്ടെന്നു വ്യക്തമാക്കി പ്രധാനമന്ത്രി പറഞ്ഞു. “ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ കയറ്റുമതിക്കാരിൽ ഒരാളാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം” – ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 30 മടങ്ങു വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ സ്റ്റാർട്ടപ്പുകളുടെയും തദ്ദേശീയ പ്രതിരോധ യൂണിറ്റുകളുടെയും സംഭാവനകളാണ് ഈ വിജയത്തിനു പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ശക്തിയെയും കഴിവിനെയും കുറിച്ചുള്ള ഇന്ത്യയുടെ പാരമ്പര്യം എല്ലായ്പ്പോഴും “ജ്ഞാനായ ദാനായ ച രക്ഷണായ” എന്ന തത്വത്തിൽ വേരൂന്നിയതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ശാസ്ത്രവും സമ്പത്തും ശക്തിയും മനുഷ്യരാശിയുടെ സേവനത്തിനും സംരക്ഷണത്തിനുമായി സമർപ്പിക്കപ്പെട്ടതാണ്. രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയും പുരോഗതിയും സമുദ്രപാതകളെ വളരെയധികം ആശ്രയിച്ചിരിക്കുന്ന ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത്, ആഗോള സ്ഥിരത ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവികസേന നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ എണ്ണവിതരണത്തിന്റെ 66 ശതമാനവും കണ്ടെയ്നർ കയറ്റുമതിയുടെ 50 ശതമാനവും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണു കടന്നുപോകുന്നതെന്നു ശ്രീ മോദി പറഞ്ഞു. ഈ സമുദ്രപാതകൾ സുരക്ഷിതമാക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാവൽക്കാരായി ഇന്ത്യൻ നാവികസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ദൗത്യാധിഷ്ഠിത വിന്യാസങ്ങൾ, കടൽക്കൊള്ള നേരിടാനുള്ള പട്രോളിങ്, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ, ഇന്ത്യൻ നാവികസേന ഈ മേഖലയിലുടനീളം ആഗോള സുരക്ഷാപങ്കാളിയായി പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

“രാജ്യത്തെ ദ്വീപുകളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ നാവികസേനക്ക് സുപ്രധാനമായ പങ്കുണ്ട്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജനുവരി 26 ന് രാജ്യത്തെ എല്ലാ ദ്വീപുകളിലും ദേശീയ പതാക ഉയർത്താൻ കുറച്ചു കാലം മുമ്പ് എടുത്ത തീരുമാനം അദ്ദേഹം അനുസ്മരിച്ചു. നാവികസേന ഈ ദേശീയ പ്രതിബദ്ധത നിറവേറ്റിയെന്നും, ഇന്ന് ത്രിവർണ്ണ പതാക ഓരോ ഇന്ത്യൻ ദ്വീപിലും നാവികസേന അഭിമാനത്തോടെ ഉയർത്തുന്നുണ്ടെന്നും ശ്രീ മോദി സ്ഥിരീകരിച്ചു.

ഇന്ത്യ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കിമ്പോൾ, ഗ്ലോബൽ സൗത്തിലെ എല്ലാ രാജ്യങ്ങളും അതോടൊപ്പം മുന്നേറുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മഹാസാഗർ മാരിടൈം വിഷനു’ മായി ഇന്ത്യ മുന്നോട്ടുപോവുകയാണെന്നും നിരവധി രാജ്യങ്ങളുടെ വികസന പങ്കാളിയായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം ലോകത്തെവിടെയും മാനുഷിക സഹായം നൽകാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ആഫ്രിക്ക മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ, ദുരന്തസമയങ്ങളിൽ ലോകം ഇന്ത്യയെ ഒരു ആഗോള പങ്കാളിയായിട്ടാണ് കാണുന്നത്. 2014-ൽ അയൽരാജ്യമായ മാലിദ്വീപ് ജലപ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ നീർ’ ദൗത്യത്തിലൂടെ നാവികസേന ശുദ്ധജലം ആ രാജ്യത്തിന് എത്തിച്ചു നൽകിയ കാര്യം ശ്രീ മോദി ഓർമ്മിപ്പിച്ചു. 2017-ൽ ശ്രീലങ്കയെ വിനാശകരമായ വെള്ളപ്പൊക്കം ബാധിച്ചപ്പോൾ, സഹായഹസ്തം നീട്ടിയ ആദ്യ രാജ്യം ഇന്ത്യയായിരുന്നു. 2018-ൽ ഇന്തോനേഷ്യയിലുണ്ടായ സുനാമി ദുരന്തത്തെ തുടർന്ന്, ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യ അവിടുത്തെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നു. അതുപോലെ, മ്യാൻമറിലെ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടമായാലും, 2019-ലെ മൊസാംബിക്കിലെയും 2020-ലെ മഡഗാസ്കറിലെയും പ്രതിസന്ധികളായാലും, സേവന മനോഭാവത്തോടെ ഇന്ത്യ എല്ലായിടത്തും എത്തിച്ചേർന്നു.

വിദേശത്ത് കുടുങ്ങിയവരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഇന്ത്യൻ സായുധ സേന കാലാകാലങ്ങളിൽ ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ടെന്ന് ശ്രീ മോദി വ്യക്തമാക്കി. യെമൻ മുതൽ സുഡാൻ വരെ, ആവശ്യമുള്ളപ്പോഴെല്ലാം, അവരുടെ വീര്യവും ധീരതയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിൽ വിശ്വാസം വർദ്ധിപ്പിച്ചു. ഈ ദൗത്യങ്ങളിലൂടെ ആയിരക്കണക്കിന് വിദേശ പൗരന്മാരുടെയും ജീവൻ ഇന്ത്യ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

“കര, കടൽ, ആകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും – എല്ലാ സാഹചര്യങ്ങളിലും – ഇന്ത്യൻ സായുധ സേന രാജ്യത്തെ സേവിക്കുന്നു”, ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സമുദ്രാതിർത്തികളും വ്യാപാര താൽപ്പര്യങ്ങളും സംരക്ഷിക്കാൻ നാവികസേന കടലിൽ വിന്യസിക്കപ്പെടുമ്പോൾ, വ്യോമസേന ആകാശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്നു. കരയിൽ ചുട്ടുപൊള്ളുന്ന മരുഭൂമികൾ മുതൽ മഞ്ഞുമൂടിയ ഹിമാനികൾ വരെ, സൈന്യവും ബിഎസ്‌എഫ്, ഐടിബിപി ഉദ്യോഗസ്ഥരും പാറപോലെ ഉറച്ചുനിൽക്കുന്നു. വിവിധ അതിർത്തി മേഖലകളിൽ, എസ്എസ്ബി, അസം റൈഫിൾസ്, സിആർപിഎഫ്, സിഐഎസ്എഫ് , ഇന്റലിജൻസ് ഏജൻസികളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഭാരത മാതാവിനെ ശക്തമായി കാത്തുകൊണ്ട് സേവനമനുഷ്ഠിക്കുന്നു. ദേശീയ പ്രതിരോധത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ തീരദേശ സുരക്ഷ ഉറപ്പാക്കാൻ രാവും പകലും അവർ നാവികസേനയുമായി നിരന്തരമായ ഏകോപനം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ ഈ മഹത്തായ ദൗത്യത്തിൽ അവരുടെ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സുരക്ഷാ സേനയുടെ വീര്യത്തിന്റെയും ധീരതയുടെയും ഫലമായി രാജ്യം ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു – അതാണ് മാവോയിസ്റ്റ് ഭീകരതയുടെ ഉന്മൂലനം. നക്സൽ-മാവോയിസ്റ്റ് തീവ്രവാദത്തിൽ നിന്ന് രാജ്യം പൂർണ്ണമായി മോചനം നേടുന്നതിന്റെ വക്കിലാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2014-ന് മുമ്പ്, ഏകദേശം 125 ജില്ലകളെ മാവോയിസ്റ്റ് അക്രമം ബാധിച്ചിരുന്നു; ഇന്ന്, അത് 11 ജില്ലകളായി കുറഞ്ഞു, 3 ജില്ലകളിൽ മാത്രമാണ് അവർക്ക് കാര്യമായ സ്വാധീനമുള്ളത്. 100-ൽ അധികം ജില്ലകൾ ഇപ്പോൾ മാവോയിസ്റ്റ് ഭീകരതയുടെ നിഴലിൽ നിന്ന് പൂർണ്ണമായി പുറത്തുവന്നിരിക്കുകയാണെന്നും ആദ്യമായി സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയും ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. തലമുറകളായി ഭയത്തിൽ കഴിഞ്ഞുവന്നിരുന്ന ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ വികസനത്തിന്റെ മുഖ്യധാരയിലേക്ക് വന്നു ചേരുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ, മൊബൈൽ ടവറുകൾ എന്നിവയുടെ നിർമ്മാണത്തിന് മാവോയിസ്റ്റുകൾ തടസ്സമുണ്ടാക്കിയ പ്രദേശങ്ങളിൽ ഇപ്പോൾ ഹൈവേകൾ നിർമ്മിക്കപ്പെടുകയും പുതിയ വ്യവസായങ്ങൾ ഉയർന്നുവരുകയും ചെയ്യുന്നു. ഈ വിജയം ഇന്ത്യൻ സുരക്ഷാ സേനയുടെ അർപ്പണബോധം, ത്യാഗം, ധീരത എന്നിവയിലൂടെയാണ് സാധ്യമായതാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അത്തരം നിരവധി ജില്ലകളിൽ ജനങ്ങൾ ആദ്യമായി ദീപാവലി ആഘോഷിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ പ്രദേശങ്ങളിൽ ജിഎസ്ടി ബചത് ഉത്സവത്തിലൂടെ റെക്കോർഡ് വിൽപ്പനയും വാങ്ങലുകളും ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവോയിസ്റ്റ് ഭീകരത ഭരണഘടനയുടെ പേര് പോലും പറയാൻ അനുവദിക്കാതിരുന്ന ജില്ലകളിൽ ഇപ്പോൾ സ്വദേശി മന്ത്രം മുഴങ്ങുന്നു.

“ഇന്ത്യ അതിവേഗം പുരോഗമിക്കുകയും 140 കോടി പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ഭൂമി മുതൽ ബഹിരാകാശം വരെ, ഒരിക്കൽ ഭാവനകൾക്കപ്പുറമെന്ന് കരുതിയ നേട്ടങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്,” പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വേഗത, പുരോഗതി, പരിവർത്തനം, വളരുന്ന വികസനം, ആത്മവിശ്വാസം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിന്റെ ഈ മഹത്തായ ദൗത്യത്തിൽ സായുധ സേന സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. സേന വെറും വർത്തമാനകാലത്തെ മാത്രം പിന്തുടരുന്നവരല്ലെന്നും; അതിന്റെ ദിശയെ നയിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും, കാലത്തെ നയിക്കാനുള്ള ധൈര്യമുണ്ടെന്നും, അനന്തതയെ മറികടക്കാനുള്ള വീര്യമുണ്ടെന്നും, മറികടക്കാൻ കഴിയാത്തതിനെ മറികടക്കാനുള്ള ചൈതന്യം ഉണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ സൈനികർ ഉറച്ചുനിൽക്കുന്ന പർവത ശിഖരങ്ങൾ ഇന്ത്യയുടെ വിജയസ്തംഭങ്ങളായി നിലകൊള്ളുമെന്നും, അതിനു താഴെയുള്ള സമുദ്രത്തിന്റെ അലയൊലികൾ ഇന്ത്യയുടെ വിജയത്തെ പ്രതിധ്വനിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഗർജ്ജനത്തിനിടയിൽ, ഒരു ഏകീകൃത ശബ്ദം ഉയരും – ‘ഭാരത് മാതാ കി ജയ്!’ ഈ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടി, ഒരിക്കൽക്കൂടി എല്ലാവർക്കും ഹൃദയംഗമമായ ദീപാവലി ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

INS Vikrant is not just a warship, it is a testimony to 21st-century India’s hard work, talent, impact and commitment: PM

konnivartha.com; Prime Minister  Narendra Modi addressed the armed forces personnel during Diwali celebration on board the INS Vikrant today. Mentioning that today is a remarkable day, a remarkable moment, and a remarkable sight, Shri Modi highlighted that on one side lies the vast ocean, and on the other, the immense strength of Mother India’s brave soldiers. He noted that while one side presents the infinite horizon and boundless sky, the other side showcases the colossal might of INS Vikrant, embodying infinite power. The Prime Minister observed that the sparkle of sunlight on the sea resembles the lamps lit by valiant soldiers during Deepavali, forming a divine garland of lights. He expressed his privilege in celebrating this Diwali among the brave personnel of the Indian Navy.

Recalling his night spent aboard INS Vikrant, the Prime Minister stated that the experience is difficult to put into words. He described the deep night at sea and the sunrise as making this Diwali especially memorable in many ways. From INS Vikrant, the Prime Minister extended heartfelt Diwali greetings to all 140 crore citizens of the country.

Recalling the moment when INS Vikrant was handed over to the nation, Shri Modi stated that at the time, he had remarked—Vikrant is grand, immense, panoramic, unique and exceptional. “Vikrant is not merely a warship; it is a testament to 21st-century India’s hard work, talent, impact, and commitment”, emphasised the Prime Minister. He reminded that on the very day the nation received the indigenously built INS Vikrant, the Indian Navy renounced a major symbol of colonial legacy. He highlighted that inspired by Chhatrapati Shivaji Maharaj, the Navy adopted a new flag.

“INS Vikrant today stands as a powerful symbol of Aatmanirbhar Bharat and Made in India”, exclaimed the Prime Minister, emphasising that the indigenously built INS Vikrant, slicing through the ocean, reflects India’s military prowess. He recalled that just a few months ago, Vikrant’s very name had disrupted the sleep of Pakistan. The Prime Minister asserted that INS Vikrant is a warship whose name alone is enough to put an end to the enemy’s audacity.

Prime Minister expressed his special salute to the Indian Armed Forces on this occasion. He highlighted that the fear instilled by the Indian Navy, the extraordinary skill demonstrated by the Indian Air Force, and the bravery of the Indian Army, along with the exceptional coordination among all three services, compelled Pakistan to surrender swiftly during Operation Sindoor. He affirmed that all personnel involved are truly deserving of congratulations.

Shri Modi stated that when the enemy is in front and war is imminent, the side that possesses the strength to fight independently always holds the advantage. He emphasized that for the armed forces to be strong, self-reliance is essential. The Prime Minister expressed pride that over the past decade, India’s forces have steadily advanced towards self-reliance. He noted that the armed forces have identified thousands of items that will no longer be imported, resulting in most essential military equipment now being manufactured domestically. He highlighted that in the last 11 years, India’s defence production has more than tripled, crossing ₹1.5 lakh crore last year. Citing another example, Shri Modi informed the nation that since 2014, Indian shipyards have delivered over 40 indigenous warships and submarines to the Navy. He added that currently, on average, a new indigenous warship or submarine is being inducted into the Navy every 40 days.

“Missiles like BrahMos and Akash have proven their capabilities during Operation Sindoor. Several countries around the world are now interested in purchasing these missiles”, said the Prime Minister, emphasising that India is building the capacity to export weapons and equipment for all three armed forces. “India’s goal is to be counted among the world’s top defence exporters”, affirmed Shri Modi, stating that over the past decade, India’s defence exports have increased more than 30-fold. He credited this success significantly to the contributions of defence start-ups and indigenous defence units.

Prime Minister stated that India’s tradition regarding strength and capability has always been rooted in the principle—“Gyanaya Daanaya Cha Rakshanaya,” meaning our science, prosperity, and power are dedicated to the service and protection of humanity. He emphasized that in today’s interconnected world, where nations’ economies and progress depend heavily on maritime routes, the Indian Navy plays a crucial role in ensuring global stability. Shri Modi highlighted that 66 percent of the world’s oil supply and 50 percent of container shipments pass through the Indian Ocean. He noted that the Indian Navy is deployed as the guardian of the Indian Ocean to secure these routes. Additionally, through mission-based deployments, anti-piracy patrols, and humanitarian operations, the Indian Navy serves as a global security partner across the region.

“Indian Navy plays a significant role in ensuring the security and integrity of India’s islands”, emphasised the Prime Minister. He recalled the decision taken some time ago to hoist the national flag on every island of the country on 26th January. Shri Modi affirmed that the Navy fulfilled this national resolve, and today, the tricolour is being proudly hoisted by the Navy on every Indian island.

Prime Minister stated that as India progresses rapidly, efforts are being made to ensure that all nations of the Global South advance alongside. He highlighted that India is working on the ‘Mahasagar Maritime Vision’ and is becoming a development partner for many countries. He emphasized that whenever needed, India stands ready to provide humanitarian assistance anywhere in the world. From Africa to Southeast Asia, during times of disaster, the world views India as a global companion. Shri Modi recalled that in 2014, when neighbouring Maldives faced a water crisis, India launched ‘Operation Neer’, and the Navy delivered clean water to the country. In 2017, when Sri Lanka was struck by devastating floods, India was the first to extend a helping hand. In 2018, following the tsunami disaster in Indonesia, India stood shoulder to shoulder with the people of Indonesia in relief and rescue operations. Similarly, whether it was the destruction caused by an earthquake in Myanmar or the crises in Mozambique in 2019 and Madagascar in 2020, India reached out everywhere with a spirit of service.

Shri Modi stated that India’s armed forces have, from time to time, conducted operations to safely evacuate people stranded abroad. From Yemen to Sudan, whenever and wherever the need arose, their valour and courage have reinforced the trust of Indians living across the world. He emphasized that India has also saved the lives of thousands of foreign nationals through these missions.

“India’s armed forces have served the nation across all domains—land, sea, and air—and under every circumstance”, exclaimed Shri Modi highlighting that the Navy is deployed in the seas to safeguard India’s maritime boundaries and trade interests, while the Air Force remains committed to securing the skies. On land, from scorching deserts to icy glaciers, the Army, along with BSF and ITBP personnel, stand firm like a rock. He further acknowledged that across various fronts, personnel from SSB, Assam Rifles, CRPF, CISF, and intelligence agencies are steadfastly serving Mother India. The Prime Minister also commended the Indian Coast Guard for their vital role in national defence, noting their continuous coordination with the Navy to secure India’s coastline day and night. He affirmed that their contribution to this grand mission of national security is immense.

Prime Minister stated that due to the valour and courage of India’s security forces, the nation has achieved a major milestone—the eradication of Maoist terrorism. He highlighted that India is now on the verge of complete freedom from Naxal-Maoist extremism. Before 2014, around 125 districts were affected by Maoist violence; today, this number has reduced to just 11, with only 3 districts remaining significantly impacted. Shri Modi noted that over 100 districts have now fully emerged from the shadow of Maoist terror and are breathing freely for the first time and celebrating Diwali. He emphasized that millions of people, after generations of fear, are now joining the mainstream of development. In regions where Maoists once obstructed the construction of roads, schools, hospitals, and mobile towers, highways are now being built and new industries are emerging. He affirmed that this success has been made possible by the dedication, sacrifice, and bravery of India’s security forces. The Prime Minister expressed joy that in many such districts, people are celebrating Diwali for the first time. He added that record sales and purchases are being witnessed in these areas during the GST Bachat Utsav. In districts where Maoist terror once suppressed even the mention of the Constitution, the mantra of Swadeshi now resonates.

“India is progressing rapidly and fulfilling the dreams of 140 crore citizens. From the ground to space, achievements once considered beyond imagination are now becoming reality”, emphasised the Prime Minister, highlighting the momentum, the progress, the transformation, and the growing development and confidence of the nation. He affirmed that the armed forces play a vital role in this grand task of nation-building. Shri Modi remarked that the forces are not mere followers of the current; they possess the ability to guide its direction, the courage to lead time, the valour to cross the infinite, and the spirit to overcome the insurmountable. He declared that the mountain peaks where our soldiers stand firm will remain as victory pillars of India, and the mighty waves of the ocean beneath them will echo India’s triumph. Amidst this roar, one unified voice will rise—’Bharat Mata Ki Jai!’ With this enthusiasm and conviction, the Prime Minister concluded by once again extending heartfelt Diwali greetings to all.

 

error: Content is protected !!