
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്ത്
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന് പ്രത്യേക വാഹനത്തില്‍ മല കയറും. സന്നിധാനത്ത് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ദര്‍ശനം നടത്തും. ദര്‍ശനത്തിന് ശേഷം നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.
ജില്ലാ പഞ്ചായത്ത്: സംവരണ വാര്‍ഡുകളായി
തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളെ നറുക്കെടുത്തു.
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2- കോയിപ്രം, 6- റാന്നി, 8- മലയാലപ്പുഴ, 10- പ്രമാടം, 12- കലഞ്ഞൂര്‍, 13- ഏനാത്ത്, 14- പള്ളിക്കല്‍, 16- ഇലന്തൂര്‍
പട്ടികജാതി സ്ത്രീ സംവരണം: 15- കുളനട
പട്ടികജാതി സംവരണം: 7- ചിറ്റാര്‍
വീര്‍ പരിവാര്‍ സഹായത യോജന – നിയമസഹായ ക്ലിനിക്
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വീര്‍ പരിവാര്‍ സഹായത യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭിക്കുന്നതിന് ഒക്ടോബര്‍ 25 രാവിലെ 10.30ന് സിറ്റിംഗ് ഉണ്ടായിരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.
സ്വയം തൊഴില്‍ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ നെറ്റിപ്പട്ടം, നോര്‍മല്‍ മെഴുകുതിരി, കളര്‍ മെഴുകുതിരി, മണമുള്ള മെഴുകുതിരി, ഗ്ലാസ് മെഴുകുതിരി, സോപ്പ്, ഹാന്‍ഡ് വാഷ്, ഡിറ്റര്‍ജെന്റ്, ലോഷന്‍, സാമ്പ്രാണി, ഡിഷ് വാഷ്, സൗജന്യപരിശീലന കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 04682992293,2270243, 8330010232.
ഡേറ്റ എന്‍ട്രി കോഴ്‌സ്
കേരള റൂറല്‍ വിമന്‍സ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് ആറുമാസത്തെ ഡാറ്റാ എന്‍ട്രി കോഴ്‌സ് ആരംഭിച്ചു. ഫീസ് 2000 രൂപ. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി: 18 -55 .
ഫോണ്‍ : 9656923100, 9633460025
കോഴ്‌സ് പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് വെയര്‍ ഹൗസ് മാനേജ്‌മെന്റ്, ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753.
കള്ള് ഷാപ്പ് ഓണ്‍ലൈന്‍ വില്‍പന
ജില്ലയില്‍ 2025-26 വര്‍ഷ കാലയളവില്‍ വില്‍പ്പനയില്‍ പോകാത്ത/പ്രിവിലേജ് റദ്ദ് ചെയ്തിട്ടുളള കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പന നവംബര്‍ ഏഴിന് നടക്കും. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ വില്‍പനയാണ് നടത്തുന്നത്. ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് ഒക്ടോബര്‍ 27 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ മൂന്നിനും നാലിനും സ്വീകരിക്കും. പത്തനംതിട്ട എക്സൈസ് ഡിവിഷനിലെ എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും വിവരം ലഭ്യമാണെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873.
താല്‍കാലിക നിയമനം
കോന്നി താലൂക്ക് ആശുപത്രിയില്‍ മാസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി 179 ദിവസത്തേക്ക് സുരക്ഷാ ജീവനക്കാരനെ നിയമിക്കുന്നു. വിമുക്ത ഭടന്മാര്‍ക്കും തദ്ദേശവാസികള്‍ക്കും മുന്‍ഗണന. പത്താംക്ലാസ് യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ മൂന്നിന് രാവിലെ 10.30ന് മുമ്പ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി: 30-50. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2243469.
താല്‍കാലിക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലെ ഐടിഡി പ്രൊജക്ട് , ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളില്‍ പട്ടിക വര്‍ഗ പ്രൊമോട്ടര്‍ / ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവിലേക്ക് പട്ടികവര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. പിവിറ്റിജി/ അടിയ/ പണിയ/ മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20-40. ഹെല്‍ത്ത് പ്രൊമോട്ടര്‍മാര്‍ക്ക് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ് പഠിച്ചവര്‍ക്കും ആയുര്‍വേദം /പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന. അവസാന തീയതി ഒക്ടോബര്‍ 25 വൈകിട്ട് നാലുവരെ. നിയമന കാലാവധി ഒരു വര്‍ഷം. ടിഎ ഉള്‍പ്പെടെ 13500 രൂപ ഓണറേറിയം ലഭിക്കും. ഫോണ്‍ : 9496070349.
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (കാറ്റഗറി നം. 516/19) തസ്തികയുടെ 2022 മെയ് 31ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
സൗജന്യ തൊഴില്‍മേള 26 ന്
അസാപ്പ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഫോണ്‍ : 9495999688, 9496085912.
തയ്യല്‍ പരിശീലനം
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐടിഐ ഫാഷന്‍ ഡിസൈനിംഗ് /മറ്റ് സര്‍ക്കാര്‍ അംഗീകൃത തയ്യല്‍ കോഴ്‌സുകള്‍ പാസായിട്ടുളളവരും പ്രവൃത്തി പരിചയമുളള വനിതകളും ആയിരിക്കണം. പ്രായം 50 വയസ് കഴിയരുത്. യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഒക്ടോബര്‍ 25 രാവിലെ 11ന് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ (വിളവിനാല്‍ രാജ് ടവര്‍, മണ്ണില്‍ റീജിയന്‍സിക്ക് എതിര്‍വശം, കോളജ് റോഡ്, പത്തനംതിട്ട) അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2310057, 9947297363.
പാലിയേറ്റീവ് സംഗമം നടത്തി
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കീരുകുഴി സെന്റ് മേരീസ് ഓള്‍ഡേജ് ഹോമില്‍ നടത്തിയ പാലിയേറ്റീവ് സ്നേഹ സംഗമം പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുഖേന ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് പാലിയേറ്റീവ് സംഗമം നടത്തുന്നത്. പഞ്ചായത്തില്‍ 168 കിടപ്പു രോഗികള്‍ക്ക് പരിചരണം നല്‍കുന്നു. രോഗികളുടെയും കൂട്ടിരുപ്പുകരുടെയും മാനസിക സംഘര്‍ഷം കുറയ്ക്കാനാണ് സംഗമം നടത്തുന്നത്. പദ്ധതിക്കായി 18 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി വിദ്യാധരപ്പണിക്കര്‍, അംഗം അംബിക ദേവരാജന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഐഷ എസ് ഗോവിന്ദ്, ഡോ. മാന്‍സി അലക്സ്, ഡോ. സുമി സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ചു, പി എച്ച് എന്‍ ലീജ, ജെ എച്ച് ഐമാരായ വിനോദ്, അജയകുമാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.