രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്ത്

Spread the love

 

konnivartha.com;  വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തില്‍ എത്തി . കേരള ഗവര്‍ണര്‍ ,കേരള മുഖ്യമന്ത്രി ,കേന്ദ്ര മന്ത്രി എന്നിവര്‍ ചേര്‍ന്നു രാഷ്ട്രപതിയെ സ്വീകരിച്ചു .

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് (ബുധന്‍) സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന് പ്രത്യേക വാഹനത്തില്‍ മല കയറും. സന്നിധാനത്ത് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ദര്‍ശനം നടത്തും. ദര്‍ശനത്തിന് ശേഷം നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.

ഒക്ടോബർ 23 ന് തിരുവനന്തപുരം രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.

ഒക്ടോബർ 24ന് എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി സന്നിഹിതയാവും.

 

Governor of Kerala Rajendra Vishwanath Arlekar, Chief Minister Pinarayi Vijayan and Union Minister of State for Minority Affairs and Fisheries, Animal Husbandry & Dairying George Kurian received President Droupadi Murmu on her arrival at Thiruvananthapuram.

error: Content is protected !!