konnivartha.com; വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരും.24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.ഇന്നലെ തോരാ മഴയായിരുന്നു . ഇന്ന് കാലത്ത് മുതല്‍ ശക്തമായ മഴയാണ് മലയോര മേഖലകളില്‍ ലഭിച്ചത് .
പത്തനംതിട്ട ജില്ലയിലെ നദികളില്‍ ജല നിരപ്പ് അപകടാവസ്ഥയില്‍ ഉയര്‍ന്നിട്ടില്ല . ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നുണ്ട് . മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ അടിക്കടി ഉള്ള പ്രദേശങ്ങളില്‍ തുടരെ തുടരെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നുണ്ട് . കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മണിക്കൂറുകള്‍ ഇടവിട്ട് മുന്നറിയിപ്പ് നല്‍കി വരുന്നു .
കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് ): :ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുംമറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.