വാഴപ്പറമ്പ് സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോബര്‍ 25 ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാഴപ്പറമ്പ് 67-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം രാവിലെ 9.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. പുളിക്കീഴ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റ് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് ഒക്ടോബര്‍ 25 ന് നിര്‍വഹിക്കും
ആയുഷ് ചികത്സാ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ്മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ ഒക്ടോബര്‍ 25 ന് രാവിലെ 11.30 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷയാകും. ആന്റോണി ആന്റണി എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. ഡി സജിത് ബാബു മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ ചികത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം പി ബീന തുടങ്ങിയവര്‍ പങ്കെടുക്കും.
അടൂര്‍, റാന്നി പെരുനാട്, ഏഴംകുളം വികസന സദസ് ഒക്ടോബര്‍ 25 ന്
അടൂര്‍ നഗരസഭയിലെയും റാന്നി പെരുനാട്, ഏഴംകുളം ഗ്രാമപഞ്ചായത്തുകളിലെയും വികസന സദസ് ഒക്ടോബര്‍ 25 ന് നടക്കും. അടൂര്‍ മേലേടത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വികസന സദസ് ഉദ്ഘാടനം ചെയ്യും. അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനാകും.
മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ രാവിലെ 10ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനാകും. ഏഴംകുളം ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10.30 ന് കോണ്‍ഫറന്‍സ് ഹാളില്‍ നിയസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ അധ്യക്ഷയാകും.
അനസ്തറ്റിസ്റ്റ് എംപാനല്‍ : അപേക്ഷ ക്ഷണിച്ചു
തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അനസ്തറ്റിസ്റ്റ് അവധിയിലോ ലഭ്യമല്ലാതിരിക്കുകയോ ചെയ്താല്‍ സര്‍ജറികള്‍ക്കായി അനസ്തറ്റിസ്റ്റുമാരെ ഓണ്‍ കോള്‍ ഡ്യൂട്ടിക്ക് എംപാനല്‍ ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു. ടിസിഎംസി രജിസ്‌ട്രേഷനുളള 60 വയസില്‍ താഴെയുളളവര്‍ക്കാണ് അവസരം. പ്രതിഫലമായി കേസ് ഒന്നിന് 3000 രൂപ ലഭിക്കും എംപാനല്‍ ചെയ്യപെടുന്ന ഡോക്ടര്‍മാര്‍ ബാങ്ക് അക്കൗണ്ട് വിവരം നല്‍കണം. ഫോണ്‍ ; 0469 2602494.
മെഗാ തൊഴില്‍ മേള
വിജ്ഞാന കേരളം പദ്ധതിയുടെയും ഇലന്തൂര്‍ ബ്ലോക്കിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 25) രാവിലെ 9.30 മുതല്‍ കാരംവേലി എസ് എന്‍ ഡി പി എച്ച് എസ് എസി ല്‍ മെഗാ തൊഴില്‍ മേള നടക്കും. കുറഞ്ഞ യോഗ്യത പത്താം ക്ലാസ്. ഫോണ്‍ : 9946302526, 6282747518
കരാര്‍ നിയമനം
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 30 രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 29 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ലഭിക്കണം. ഫോണ്‍ : 04682362036.
സര്‍വീസ് സ്റ്റാഫ് നിയമനം
കുടുംബശ്രീ പ്രീമിയം കഫേയില്‍ സര്‍വീസ് സ്റ്റാഫുകള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 29 രാവിലെ 11 ന് പത്തനംതിട്ട നഗരസഭ ഹാളില്‍ നടത്തും. പത്തനംതിട്ട നഗരസഭ പരിധിയിലുള്ള പത്താംക്ലാസ്സ് യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ യോഗ്യത തെളിയിക്കുന്ന രേഖ ഉള്‍പ്പടെ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലോ പത്തനംതിട്ട നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 28 പകല്‍ മൂന്ന്. ഫോണ്‍ : 0468 2221807.
അഭിമുഖം മാറ്റി
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 29 ന് നടത്താനിരുന്ന സ്റ്റാഫ് നഴ്‌സ് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 30 ലേക്ക് മാറ്റി. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 10.30 വരെ.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഓട്ടോകാഡ്, അഡ്വാന്‍സിഡ് ഗ്രാഫിക് ഡിസൈന്‍ കോഴ്സുകള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0469 2961525, 8281905525.
വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക് ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 27 രാവിലെ 11 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിലുളള (മെക്കാനിക്കല്‍) ഒന്നാംക്ലാസ് ബി ടെക് ബിരുദമാണ് യോഗ്യത. എം ടെക്ക് കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0469 2650228.