ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു

Spread the love

 

konnivartha.com; എം.സി. റോഡിൽ  കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരിക്കേറ്റു. ഇതിൽ18 പേരുടെ നില ഗുരുതരമാണ്. വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം.

കണ്ണൂർ മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷ് (45) ആണ് മരണപ്പെട്ടത് .
പരേതനായ സുധാകരൻ നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളാണ്. ഭർത്താവ്: പ്രബീഷ് മക്കൾ: സിന്ധാർത്ഥ് (ഗൾഫ്), അഥർവ്വ്(വിദ്യാർത്ഥി, മണത്തണ ഗവ.ഹയർ സെക്കൻററി സ്കൂൾ )സഹോദരങ്ങൾ: സുരേഷ് കുമാർ (ഓട്ടോ ഡ്രൈവർ), രാജീവൻ :സംസ്കാരം പിന്നീട്

 

ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു .അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related posts