അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം

Spread the love

 

konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോളജിക്കൽ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക, രോഗികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

“വൈകല്യം അല്ല, കഴിവ് കാണുക” (“See the Ability, Not the Disability”) എന്ന പ്രമേയവുമായി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോസയൻസ്സ് വിഭാഗം ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. സ്വാഗത പ്രസംഗം നടത്തി. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്സ് സെക്രട്ടറി ഡോ. സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു.

പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ് “മസ്തിഷ്‌ക രോഗം എന്ത്? എങ്ങനെ?” എന്ന വിഷയത്തിൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. തുടർന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന രോഗികളും അവരുടെ കുടുംബങ്ങളും അനുഭവങ്ങൾ പങ്കുവച്ചു. ഡോ. അസ്മി ഹബീബ് നന്ദി പ്രകാശനം നടത്തി.

 

Child Neurology Awareness Day celebrated at Amrita Hospital

Kochi: Amrita Hospital celebrated Child Neurology Awareness Program 2025. The aim of this day is to increase awareness about neurological diseases seen in children and to understand the challenges faced by patients and parents.
The event was organized by the Department of Pediatric Neurosciences, Amrita Hospital with the theme “See the Ability, Not the Disability”. Dr. Prem Nair, Medical Director, Amrita Hospitals Group, inaugurated the event. Dr. Vinayan K.P., Head, Department of Pediatric Neurology, Amrita Hospital, Kochi, delivered the welcome address. Dr. Suresh Kumar, Secretary, Kerala Association of Neurologists, was the chief guest.

Associate Professor, Department of Pediatric Neurology Dr. Vysakh Anand delivered an awareness lecture on the topic “What is Brain Disease? How?” This was followed by patients and their families from different parts of the country sharing their experiences. Dr. Azmi Habib presented the vote of thanks.