കേരള സ്കൂള് ശാസ്ത്രോത്സവം:അഫ്സയ്ക്ക് ജില്ലതല എ ഗ്രേഡ്

Spread the love

 

konnivartha.com; പത്തനംതിട്ട ജില്ലാ കേരള സ്കൂള് ശാസ്ത്രോത്സവത്തില്‍ കോന്നി ഊട്ടുപാറ സെന്റ്‌ ജോര്‍ജ് ഹൈസ്കൂളിലെ ഒമ്പതാം  തരം വിദ്യാര്‍ഥിനി അഫ്സയ്ക്ക് പേപ്പര്‍ ക്രാഫ്റ്റ് ഇനത്തില്‍ എ ഗ്രേഡ് ലഭിച്ചു . സംസ്ഥാന തല മത്സരം പാലക്കാട് നടക്കും .

കോന്നി അരുവാപ്പുലം കാരുമലമുരുപ്പില്‍ സാധുകുട്ടന്‍റെ മകള്‍ ആണ് . പേപ്പര്‍ കൊണ്ട് നിരവധി രൂപങ്ങള്‍ സൃഷ്ടിക്കുന്ന അഫ്സ മത്സരിച്ച എല്ലാ തലത്തിലും ഒന്നാം സ്ഥാനം നേടി . പാലക്കാട് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ ഉള്ള തയാറിലാണ് അഫ്സ .അഫ്സയ്ക്ക് എല്ലാ ആശംസകളും നേരുന്നു