konnivartha.com; പത്തനംതിട്ട ജില്ല വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിന്റെ ആഭിമുഖ്യത്തില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായ സമര്‍ത്ഥ തേജസ്, കോന്നി പ്രിയദര്‍ശിനി ഹാളില്‍ ആരംഭിച്ചു.
ജില്ല വനിത ശിശുവികസന ഓഫീസര്‍ കെ. വി ആശാമോള്‍ ഉദ്ഘാടനം ചെയ്തു. അസാപ് സൗത്ത് സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണന് കൊളിയോട്ട് മുഖ്യ പ്രഭാഷണം നടത്തി. അസാപ് ട്രെയിനര്‍ ദീപ വര്‍ഗീസ് , കോന്നി ഐസിഡിഎസ് സിഡിപിഒ എസ്. സുധമണി, അസാപ് സീനിയര്‍ ലീഡ് സൗത്ത് സോണ്‍ ട്രെയിനിങ് ടീം എസ് ശ്രീജിത്ത് , ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ. ലിസ എന്നിവര്‍ പങ്കെടുത്തു.