konnivartha.com; ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന റിപ്പബ്ലിക്ക് ദിന പരേഡിന്റെ സംസ്ഥാനതല തെരെഞ്ഞെടുപ്പ് ക്യാമ്പിന്റെ മുന്നോടിയായി കോഴിക്കോട് നടന്ന ഇന്റര്‍ഗ്രൂപ്പ് മത്സരത്തില്‍ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൊല്ലം ആലപ്പുഴ ജില്ലകളില്‍നിന്നുള്ള കേഡറ്റുകളാണ് കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം ഗ്രൂപ്പുകളില്‍നിന്നുള്ള കേഡറ്റുകളുമായി മത്സരിച്ചു നേട്ടം കരസ്ഥമാക്കിയത്.
സെപ്റ്റംബര്‍ മാസം വിരമിച്ച കൊല്ലം ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ജി സുരേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു കേഡറ്റുകള്‍ക്ക് പരിശീലനം നൽകിയിരുന്നത്. ഈ നേട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ട്രെയിനിങ് സ്റ്റാഫുകള്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി കൊല്ലം ഗ്രൂപ്പിന്റെ പുതിയതായി ചാര്‍ജെടുത്ത ഗ്രൂപ്പ് കമാണ്ടര്‍ ബ്രിഗേഡിയര്‍ ലോഗനാഥന്‍ അറിയിച്ചു .