സ്നേഹപ്രയാണം ആയിരം ദിനം ഉദ്ഘാടനം കോന്നിയില്‍ നടന്നു

Spread the love

konnivartha.com; പത്തനാപുരം ഗാന്ധിഭവൻ ശാഖ കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിന്റെ 3മത് വാർഷികവും, ഗാന്ധിഭവൻ വിദ്യാർഥികൾക്കും, യുവജനങ്ങൾക്കുമായി നടത്തിവരുന്ന കാരുണ്യ ബോധവൽക്കരണ പ്രോഗ്രാം സ്നേഹപ്രയാണം ആയിരം ദിനം എന്നിവയുടെ ഉദ്ഘാടനവും പത്മശ്രീ ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ നിർവഹിച്ചു.

“മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകല ജീവജാലങ്ങളെയും സ്നേഹിക്കണം” എന്നീ മൂന്ന് സന്ദേശങ്ങളാണ് സ്നേഹപ്രയാണം ആയിരം ദിനങ്ങളിലൂടെ പകർന്നു നൽകിയത്.

ഗാന്ധിഭവൻ ദേവലോകം രക്ഷാധികാരി സി എസ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ മുഖ്യ സന്ദേശം നൽകി. ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ്‌ കെ പദ്മകുമാർ, കെ പി സി സി അംഗംമാത്യു കുളത്തിങ്കൽ, Rev. രാജീവ് ഡാനിയേൽ, Dr. സുകുമാരൻ നായർ, കോന്നി വിജയകുമാർ, അഡ്വ. സത്യാനന്ദ പണിക്കർ, സി ബി വിജയകുമാർ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ഗാന്ധിഭവൻ സി ഇ ഓ
Dr.വിൻസെന്റ് ഡാനിയേൽ, Rev. എൽവിൻ ചെറിയാൻ എന്നിവർ സംസാരിച്ചു.
ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ എസ്സ് അജീഷ് ഏവർക്കും സ്വാഗതവും, വികസനസമിതി കൺവീനർ മനോജ് പുളിവേലിൽ നന്ദിയും പറഞ്ഞു.