അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് വൈകിട്ട് മുതൽ പണിമുടക്കും

  konnivartha.com; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കള്‍ പ്രസ്താവിച്ചു .   ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായ നികുതി ഈടാക്കുന്നു എന്നാണ് പരാതി . ഇന്ന് വൈകിട്ട് ആറു മണി മുതലാണ് സമരം.കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.അന്യായമായി നികുതി ചുമത്തുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു. തമിഴ്നാട്ടിനു പുറമേ കർണാടകയിലും അധിക നികുതി ഈടാക്കുന്നു എന്നാണ് പരാതി .   അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. ഇക്കാര്യം ഗതാഗത മന്ത്രതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ബസ് ഉടമകൾ…

Read More

കോന്നി പാലത്തിന് സമീപത്തെ റോഡിലെ കുഴിയടക്കാന്‍ ടാര്‍ ഇല്ലേ …?

https://www.youtube.com/watch?v=uARiXouxS7w konnivartha.com; കോന്നി സഞ്ചായത്തു പാലം അഥവാ വലിയ പാലം .പാലത്തിന്‍റെ അപ്രോച്ചു റോഡ്‌ . കോന്നി പൊതുമരാമത്ത് ഓഫീസിനു സമീപത്തെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പോലും ഉള്ള ടാര്‍ ഇല്ലേ എന്ന് ജനം ചോദിക്കുന്നു . ഈ പ്രധാന റോഡിലൂടെ കടന്നു പോകുന്ന അനേകായിരം വാഹനങ്ങള്‍ മാസങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴികളില്‍ ഇറങ്ങിയാണ് പോകുന്നത് . കോന്നി വികസന പാതയില്‍ മുന്നേറുമ്പോള്‍ അതിനെല്ലാം അപമാനമായി ഈ കുഴികള്‍ . കുഴികള്‍ രൂപം കൊണ്ടിട്ടു അനേക മാസമായി എങ്കിലും അല്പം ടാര്‍ പൂശുവാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല . അധികാരികളുടെ തികഞ്ഞ അനാസ്ഥയുടെ പ്രതീകമാണ് ഈ കുഴികള്‍ . പൊതുമരാമത്ത് വിഭാഗം ഓഫീസ് സമീപത്തു തന്നെ ആണ് . കോന്നിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ,തണ്ണിതോട് ,തേക്ക് തോട് , ഐരവൺ ,കോന്നി -അട്ടച്ചാക്കല്‍ കുമ്പഴ റോഡില്‍…

Read More

കലയുടെ വസന്തം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണം :കാവാലം ശ്രീകുമാർ

  konnivartha.com; കൊല്ലം /ശാസ്താം പൊയ്ക :കലയുടെ വസന്ത കാലം കഥാപ്രസംഗത്തിലൂടെ സാദ്ധ്യമാക്കണമെന്നും ആർ.പി പുത്തൂർ എന്ന കാഥികപ്രതിഭ അത്തരം ലക്ഷ്യത്തോടെയാണ് കലാരംഗത്ത് പ്രവർത്തിച്ചതെന്നും അത്തരം സുസജ്ജമായ സാംസ്കാരിക പ്രവർത്തനങ്ങൾ താണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ  കാവാലം ശ്രീകുമാർ അഭിപ്രായപ്പെട്ടു.ആർ.പുത്തൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ പ്രതിഭകളായ പുളിമാത്ത് ശ്രീകുമാർ, ജി.ജ്യോതിലാൽ, റാണി മോനച്ചൻ, കേരളപുരം ശ്രീകുമാർ,മുഞ്ഞിനാട് പത്മകുമാർ, .ജീവകാരുണ്യ പുരസ്‌കാരം ട്രാക്കിനുവേണ്ടി ജോയിന്റ് ആർ. ടി. ഒ. ശരത്ചന്ദ്രൻ, സെക്രട്ടറി ഷാനവാസ്‌ തുടങ്ങിയവർ ഏറ്റുവാങ്ങി. ചടങ്ങിൽ രാജൻ മലനട , കല്ലട ശശി ഗോപാൽ, ട്രിനിറ്റി രാജൻ, ശ്യാം ശിവരാജൻ എന്നിവരെ ആദരിച്ചു. കാഥിക എ.എസ്. ഭവി കാലക്ഷ്മിയുടെ കഥാപ്രസംഗ അരങ്ങേറ്റവും നിതീഷ് പെരുവണ്ണാനും സംഘവും അവതരിപ്പിച്ച തെയ്യവും ഉണ്ടായിരുന്നു. തരംഗിണി പ്രസിഡൻ്റ് ബിജു സത്യപാൽ…

Read More

ഓണാട്ടുകര എള്ള് കൃഷി:സര്‍ക്കാരിന്‍റെ അനാസ്ഥമൂലം കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല

  NMEO–OS പദ്ധതിയിൽ ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച — കൊടിക്കുന്നിൽ സുരേഷ് എം.പി. konnivartha.com; കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന National Mission on Edible Oils – Oilseeds (NMEO–OS) പദ്ധതിയിൽ ഓണാട്ടുകര എള്ള് (Onattukara Sesamum) ഉൾപ്പെടാതെ പോയത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എംപിക്ക് അയച്ച മറുപടി കത്തിൽ വ്യക്തമാക്കുന്നത്, NMEO–OS പദ്ധതി 2024 ഒക്ടോബർ 3-നാണ് അംഗീകരിച്ചത്. എന്നാൽ കേരള സർക്കാർ ഇതുവരെ ഈ പദ്ധതിയിൽ പങ്കെടുക്കാനായി പ്രമേയം സമർപ്പിച്ചിട്ടില്ല. അതിനാൽ കേരളത്തിലെ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ്. എണ്ണക്കുരു ഉൽപ്പാദനം വർദ്ധിപ്പിക്കുകയും രാജ്യത്തെ ഭക്ഷ്യഎണ്ണ മേഖലയെ സ്വയംപര്യാപ്തമാക്കുകയുമാണ് NMEO–OS പദ്ധതിയുടെ ലക്ഷ്യം. റാപ്പ്‌സീഡ്, മസ്റ്റർഡ്, ഗ്രൗണ്ട്നട്ട്, സോയാബീൻ, സൺഫ്ലവർ,…

Read More

ഇളക്കൊള്ളൂർ ലക്ഷം വീട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

  konnivartha.com; പ്രമാടം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളക്കൊള്ളൂർ ലക്ഷം വീട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ നവനീത് നിർവഹിച്ചു.വാർഡ് മെമ്പർ എം. കെ. മനോജ്‌ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, ഗ്രാമ പഞ്ചായത്ത്‌ അംഗം ആനന്ദവല്ലിയമ്മ. സിഡിഎസ് മെമ്പർമായ അനിൽ, കോട്ടക്കാട്ട് കുടിവെള്ള പദ്ധതി സെക്രട്ടറി സജി ജോർജ്, ഉദയകുമാർ, ആനന്ദം ടി എൻ എന്നിവർ സംസാരിച്ചു. ലക്ഷം വീട്ടിലെ 19 കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി വിവിധ ഘട്ടങ്ങളിൽ ആയി ഏകദേശം9.50 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

Read More

കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കുള്ള 2026 ലെ അവധി ദിനങ്ങൾ വിജ്ഞാപനം ചെയ്തു

  konnivartha.com; 2026 ലെ പൊതു അവധികൾ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2026 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകൾക്കും ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ 1 റിപ്പബ്ലിക് ദിനം ജനുവരി 26 തിങ്കൾ 2 ഈദുൽ ഫിത്തർ (റംസാൻ) മാർച്ച് 20 വെള്ളി 3 മഹാവീർ ജയന്തി മാർച്ച് 31 ചൊവ്വ 4 ദുഃഖവെള്ളി ഏപ്രിൽ 03 വെള്ളി 5 ബൈശാഖി/ ബോഹാ​ഗ് ബിഹു ഏപ്രിൽ 15 ബുധൻ 6 ബുദ്ധ പൂർണിമ മെയ് 01 വെള്ളി 7 *ഇദുൽ സുഹ (ബക്രീദ്) മെയ് 27 ബുധൻ 8 മുഹറം ജൂൺ 25 വ്യാഴം 9 സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15…

Read More