ഡല്‍ഹി സ്‌ഫോടനം:രാജ്യ വ്യാപകമായി ജാഗ്രത പ്രഖ്യാപിച്ചു : കേരളത്തിലും പോലീസ് പരിശോധന ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി .ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുക്കളോ സാധനങ്ങളോ കാണുകയാണെങ്കില്‍ 112-ല്‍ വിളിച്ച് അറിയിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി .കോഴിക്കോട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി വരുന്നു .
Read Moreദിവസം: നവംബർ 10, 2025
Delhi blast: Maharashtra on high alert, security tightened in Mumbai
A high alert has been issued in Maharashtra following a blast in a car parked near the Red Fort metro station in New Delhi on Monday evening, and security has been beefed up at vital installations, police said. A senior police officer said a “precautionary alert” has been issued for Mumbai. “All the unit commanders at the district level in Maharashtra and commissioners of cities have been instructed to remain alert to avoid any untoward incidents”, a police official said. Union Home Minister Amit Shah spoke to the Delhi…
Read Moreഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം: മഹാരാഷ്ട്രയിലും അതീവ ജാഗ്രത
ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിച്ചു നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും പോലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു . ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു..പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി
Read Moreഡല്‍ഹിയില്‍ വൻ സ്ഫോടനം: നിർത്തിയിട്ട കാറുകൾ പൊട്ടിത്തെറിച്ചു; നിരവധി മരണം
ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.എട്ടോളം വാഹനങ്ങൾ കത്തിനശിച്ചു .റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്.തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു.പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി.നിരവധി വിനോദ സഞ്ചാരികൾ വരുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കും സമീപമാണ്.
Read Moreഭാഷാ പരിശീലനം നൽകുന്നതിന് അപേക്ഷിക്കാം
konnivartha.com; വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മൂന്ന് ലക്ഷം തൊഴിലന്വേഷകർക്ക് ഇംഗ്ലീഷ് ഭാഷ പരിശീലന മോഡ്യൂൾ തയ്യാറാക്കുന്നതിനും ഭാഷ പരിശീലനം നൽകുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കും ഐ.ടി.ഐ./ പോളിടെക്‌നിക് പാസായി തൊഴിൽ തേടുന്നവർക്കുമായി നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലീഷ് ഭാഷാ-അഭിമുഖ-തൊഴിൽ പരിശീലനം നടപ്പിലാക്കുന്നത്. പരിശീലനങ്ങൾ നവംബർ അവസാനവാരത്തോടുകൂടി ആരംഭിക്കും. ഇതിലേക്കായി ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകാൻ പ്രാവീണ്യമുള്ള പരിശീലകരെ തിരഞ്ഞെടുക്കും. സംസ്ഥാനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കായി പരിശീലനം നൽകി ഐ.ടി.ഐ./ പോളിടെക്നിക് അടിസ്ഥാനത്തിൽ വിന്യസിക്കും. അപേക്ഷിക്കുന്നതിന്: https://forms.gle/FA9BkTLPv28BCxgi6.
Read Moreതദ്ദേശതലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി
അമൃത് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അനുമതി konnivartha.com; ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തദ്ദേശതലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി. ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ അമൃത് 1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി പ്രധാന നഗര വികസന പദ്ധതികളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ 5.15 കോടി രൂപയുടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും 5.25 കോടി രൂപയുടെ വാലാഞ്ചേരി മുനിസിപ്പാലിറ്റിയുടെയും മൂന്ന് മൈക്രോ കുടിവെള്ള പദ്ധതികൾക്ക് അനുമതി നൽകി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വഴുന്നൊറാടി മൈക്രോ ഡ്രിങ്കിംഗ് വാട്ടർ സപ്ലൈ സ്‌കീമിന് 5.15 കോടി രൂപ (CAPEX 5.0 കോടി, O&M…
Read Moreഅരുവാപ്പുലത്ത് ഇനി പഞ്ചകർമയും
konnivartha.com; അരുവാപ്പുലം :അരുവാപ്പുലംഗ്രാമപഞ്ചായത്ത് കല്ലേലിആയുർവേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു.സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സമഗ്രമായ ആയുർവേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് “ആയുർകർമ്മ”എന്ന പേരിൽ പദ്ധതിആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രേഷ്മ മറിയം റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോന്നി എം എൽ എ അഡ്വക്കേറ്റ് കെ യു ജെനീഷ് കുമാർ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ ആയുർകർമ്മ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓ പി ലെവൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വേണ്ടി ഡോക്ടർ അടക്കം4 ജീവനക്കാരെ പദ്ധതിനടത്തിപ്പിന് ആയുഷ് മിഷൻ നിയമിച്ചിട്ടുണ്ട്. നിലവിൽ ആയുർ കർമ്മ പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ഏക സർക്കാർ ആയുർവേദ ഡിസ്പെൻസറിയാണ് മാതൃകാ ഡിസ്പെൻസറിയായ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി . കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി…
Read Moreസ്മാർട്ടായി അരുവാപ്പുലത്തെ അങ്കണവാടികൾ :പുളിഞ്ചാണി അങ്കണവാടിയ്ക്ക് ഇനി പുതിയ കെട്ടിടം
konnivartha.com/ അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 31 ആം നമ്പർ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം.ദീർഘനാളായി വാടക കെട്ടിടത്തിൽആയിരുന്നു അങ്കണവാടിയുടെ പ്രവർത്തനം. 2021ൽ പുളിഞ്ചാണി തോട്ടിലെ വെള്ളം അങ്കണവാടിവരെ എത്താറായപ്പോൾ അവിടുത്തെ സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നു.അതിനുശേഷവും രണ്ടുവാടക കെട്ടിടങ്ങൾ മാറി. ഭൂമി കണ്ടെത്തുക എന്നതായിരുന്നു അങ്കണവാടി നിർമാണത്തിലെ തടസം. അതിരുങ്കൽ നിവാസികളായ ഷൈജു,ഷൈനി ദമ്പതികൾ അങ്കണവാടിക്ക് ഭൂമി വാങ്ങി നൽകിയതോടെ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി അങ്കണവാടി നിർമ്മാണത്തിന് തുക വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 22 ലക്ഷം രൂപയാണ് അങ്കണവാടി നിർമ്മാണത്തിന് ചിലവഴിച്ചിട്ടുള്ളത്. അങ്കണവാടിയുടെ മറ്റ് നവീകരണത്തിനും എയർകണ്ടീഷൻ ചെയ്യുന്നതിനും ആയി പുതിയ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അങ്കണവാടിയുടെ ഉദ്ഘാടനം…
Read Moreതദ്ദേശ തിരഞ്ഞെടുപ്പ്: മോണിറ്ററിംഗ് സമിതി രൂപീകരിച്ചു
konnivartha.com; തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍. ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ തലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ് കണ്‍വീനര്‍. ജില്ലാ പൊലിസ് മേധാവി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള പക്ഷം റിപ്പോര്‍ട്ട് സഹിതം കമ്മീഷനിലേക്ക് അയയ്ക്കും. ജില്ലാ മോണിറ്ററിംഗ് സമിതിയുടെ യോഗം രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യം ഉള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ യോഗം ചേരും. സംസ്ഥാനത്തെ…
Read Moreതീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റാന്നി ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ചൊള്ളനാവയല്‍ ഊരുമൂപ്പന്‍ പിജി അപ്പുക്കുട്ടന്‍, അടിച്ചിപുഴ ഊരുമൂപ്പന്‍ രാഘവന്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ എ കെ ലത ഫോം വിതരണം ചെയ്തു. പൊതുജനങ്ങള്‍ക്ക് വളരെ ലളിതമായി ബിഎല്‍ഒ മാരുടെ സഹായത്തോടെ പരിഷ്‌കരണത്തില്‍ പങ്കെടുക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണം ഉറപ്പാക്കണം. 2002 വോട്ടര്‍ പട്ടിക ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഫോം പൂരിപ്പിക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക്…
Read More