വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 14/11/2025: എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ 17/11/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി 18/11/2025: കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം & കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ജാഗ്രതാ നിർദേശം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 നവംബർ 14 (ഇന്ന്), 17 &…
Read Moreദിവസം: നവംബർ 14, 2025
ബിഹാറിൽ എൻഡിഎ തന്നെ :പ്രതിപക്ഷ ഇന്ത്യാ സഖ്യം തകര്‍ന്നു
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും എൻഡിഎയുടെ തേരോട്ടം.പ്രതിപക്ഷ ഇന്ത്യാ സഖ്യം തകര്‍ന്നു .വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെങ്ങും എൻഡിഎയുടെ വിജയ ആഘോഷം തുടങ്ങി .66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി എന്ന് എന്‍ ഡി എ പ്രഖ്യാപിച്ചു .ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം പരാജയപ്പെട്ടിരിക്കുകയാണ്. യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ അമിത ആഗ്രഹമാണ് തകര്‍ന്നത്
Read Moreതദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ( നവംബർ 14ന് )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14ന് പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 ഉച്ചകഴിഞ്ഞ് 3 വരെയാണ്. സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം. സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. സ്ഥാനാർത്ഥി ബധിര/മൂകനായിരിക്കരുത്. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള…
Read Moreതദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അവധിയില്ല
പ്രാദേശിക അവധി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നവംബർ 14 ഉച്ചക്ക് ശേഷവും പ്രവർത്തി ദിനമായിരിക്കും. തിരുവനന്തപുരം ജില്ലാ കളക്ടർ പ്രാദേശിക അവധി അനുവദിച്ചിട്ടുള്ള തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെയും, മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടുവരുന്നതുമായ അമ്പൂരി, വാഴിച്ചൽ കള്ളിക്കാട്. ഒറ്റശേഖരമംഗലം കീഴാറൂർ, കളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജുകളിലും ഉള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനും നവംബർ 14 ഉച്ചയ്ക്ക് ശേഷം പ്രവർത്തി ദിവസമായി നിശ്ചയിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.
Read Moreസ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും:മാർഗനിർദേശങ്ങൾ പുറത്തിറക്കി
തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാർ, കേന്ദ്രസർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം . എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ…
Read Moreഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടുന്നു
konnivartha.com; സൈബര്‍ തട്ടിപ്പുസംഘത്തിന്‍റെ വലയില്‍ വീഴരുത് . ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു നിയമം ഇല്ല . പലര്‍ക്കും പണം നഷ്ടമായി . ബാങ്ക് ജീവനക്കാരുടെ ഇടപെടല്‍ മൂലം ചിലര്‍ക്ക് പണം നഷ്ടമായില്ല . ബാങ്ക് ഇടപാടുകള്‍ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് കടന്നതോടെ സൈബര്‍ തട്ടിപ്പിലൂടെ കോടികള്‍ ആണ് “ക്രിമിനലുകള്‍ “കൈക്കലാക്കുന്നത് . ബാങ്ക് ജീവനക്കാര്‍ കൃത്യമായ സമയത്ത് ഇടപെട്ടതോടെ വയോധികനില്‍നിന്ന് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുസംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു . ഫെഡറല്‍ ബാങ്ക് പത്തനംതിട്ട കിടങ്ങന്നൂര്‍ ശാഖയിലെ ജീവനക്കാരുടെ ഇടപെടലിലാണ് സൈബര്‍ തട്ടിപ്പിനുള്ള നീക്കം പൊളിച്ചത്.45 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താവ് ബാങ്കിലെത്തിയതോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ജീവനക്കാര്‍ സംഭവം ഡിജിറ്റല്‍ തട്ടിപ്പ് ആണെന്ന് ബോധ്യപ്പെടുത്തിയതോടെ പണം നഷ്ടമായില്ല . വാട്‌സാപ്പ് നമ്പറില്‍നിന്നാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത് . മുംബയില്‍ ഉള്ള മകനെ…
Read More