konnivartha.com; തീവ്ര വോട്ടര് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന് ശേഖരണത്തിനായി ആറന്മുള നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ വില്ലേജ് ഓഫീസും നവംബര് 23 (ഞായര്) രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്ത്തിക്കും.
വോട്ടര്മാര് എന്യുമറേഷന് ഫോം പൂരിപ്പിച്ച് ബിഎല്ഒയെയോ വില്ലേജ് ഓഫീസിലോ ഏല്പ്പിക്കണമെന്ന് അസിസ്റ്റന്റ് ഇലക്ടറല് രജിസ്ട്രേഷന് ഓഫീസറായ കോഴഞ്ചേരി തഹസില്ദാര് അറിയിച്ചു.
