ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിന്‍റെ ആം ബാൻഡ്

Spread the love

 

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പോലീസിന്‍റെ ആം ബാൻഡ്. പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്പയിൽ നിന്ന് വിടുന്നത്.

കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ക്യു.ആർ. കോഡും ബാൻഡിലുണ്ട്.
തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാൽ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇത് പോലീസിന് ഏറെ സഹായകമാകുന്നുണ്ട്.

കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

 

Related posts