ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം: എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

Spread the love

 

 

konnivartha.com; സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട കോന്നി കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ആദി ലക്ഷ്മി (8 )ആണ് മരണപ്പെട്ടത് .

 

നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം.

 

ഡ്രൈവറും അഞ്ചുകുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാള്‍ക്ക് കൈയ്ക്കു പരിക്ക് ഉണ്ട് .

Related posts