പാർപ്പിട സമുച്ചയത്തില്‍ തീ പിടിത്തം : 36 പേർ മരിച്ചു

Spread the love

konnivartha.com; Hong Kong’s deadliest fire in 17 years has killed at least 36 people, including a firefighter, with 279 others reported missing after a massive blaze swept through multiple high-rise apartment buildings in Tai Po on Wednesday nigh

ഹോങ്കോങ്ങിലെ തായ്പോ ജില്ലയിലുള്ള പാർപ്പിട സമുച്ചയങ്ങളിലുണ്ടായ വൻ തീപിടിത്തത്തിൽ 36 പേർ മരിച്ചു.മരണ നിരക്ക് ഉയരുന്നു . 279 പേരെ കാണാതായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു . വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നിലക്കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നത് .

ഈ ബ്ലോക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു . 8 ടവറുകളിലായി 2,000 പേർ താമസിക്കുന്ന പാർപ്പിടസമുച്ചയത്തിലെ മുളകൊണ്ടുള്ള മേൽത്തട്ടിലാണ് ആദ്യം തീ പടര്‍ന്നത് . അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീപടർന്നത്.
മുപ്പതു വർഷത്തിനിടയിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണ് .

Related posts