konnivartha.com; തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നി പഞ്ചായത്തിലെ പതിനഞ്ചാം വാര്ഡില് മത്സരിക്കുന്നത് അഞ്ചു സ്ഥാനാര്ഥികള് . പഞ്ചായത്തിലെ ഏറ്റവും കൂടുതല് സ്ഥാനാര്ഥികള് മത്സരിക്കുന്നതും ഈ വാര്ഡില് ആണ് .
രണ്ടു സ്വതന്ത്ര സ്ഥാനാര്ഥികള് മത്സര രംഗത്ത് ഉണ്ട് . ഇടതു മുന്നണി സ്ഥാനാര്ഥിയായി ( സി പി ഐ ) കെ ജി ശിവകുമാര് കേജീസും സ്വതന്ത്ര സ്ഥാനാര്ഥിയായി സഹോദരന് കെ ജി ഉദയകുമാറും മത്സരിക്കുന്നു . സി പി എം നേതാവും മങ്ങാരം വാര്ഡിലെ മുന് മെമ്പറുമായ ഉദയകുമാര് ഇടയാടിയില് സ്വതന്ത്ര ചിഹ്നത്തില് ഈ വാര്ഡില് മത്സരിക്കുന്നു എന്ന പ്രത്യേകത ഉണ്ട് .
കോണ്ഗ്രസ് നേതാവും മുന് ബ്ലോക്ക് മെമ്പറുമായ പ്രവീണ് വി പി (പ്രവീണ് പ്ലാവിളയില് ) കൈപ്പത്തി അടയാളത്തില് ഈ വാര്ഡില് മത്സരിക്കുമ്പോള് പി ആര് രതീഷ് താമര അടയാളത്തില് ജന വിധി തേടുന്നു .
കോന്നി പഞ്ചായത്തിലെ മഠത്തില്കാവ് വാര്ഡില് ആണ് വാശിയേറിയ മത്സരം നടക്കുന്നത് . സ്ഥാനാര്ഥികള് വോട്ടര്മാരെ നേരില് കണ്ട് വോട്ടു അഭ്യര്ഥിച്ചു .
കോന്നി മുന് എം എല് എ യും മന്ത്രിയുമായിരുന്ന നിലവില് ആറ്റിങ്ങല് എം പിയായ യു ഡി എഫ് സംസ്ഥാന കൺവീനറായ അഡ്വ അടൂര് പ്രകാശ് ഈ വാര്ഡില് നേരിട്ട് എത്തി ഐക്യജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു എന്ന പ്രത്യേകതയും ഉണ്ട് .
വരും ദിവസങ്ങളില് വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ നേതാക്കന്മാര് എത്തി വോട്ടര്മാരെ നേരില് കണ്ടു വോട്ടു ഉറപ്പിക്കും .
