konnivartha.com; ഈ തീര്ത്ഥാടനകാലത്ത് ശബരിമല ദര്ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 1029451 തീര്ത്ഥാടകരാണ് ഈ സീസണില് ദര്ശനം നടത്തിയത്. തീര്ത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഏഴു വരെ 79707 പേരാണ് മലകയറിയത്.
കൃത്യമായ ക്രമീകരണങ്ങള് ഒരുക്കിയിരിക്കുന്നതിനാല് തുടരുന്ന തിരക്കിലും സുഖദര്ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്ത്ഥാടകര് മലയിറങ്ങുന്നത്. പമ്പയില് നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല് അധികനേരം കാത്തുനില്ക്കാതെ തന്നെ എല്ലാ ഭക്തര്ക്കും ദര്ശനം ഉറപ്പാക്കാന് കഴിയുന്നുണ്ട്.
