konnivartha.com; കലഞ്ഞൂര് ഗ്രാമപഞ്ചായത്ത് പരിധിയില് പൊതുയിടങ്ങളില് അനധികൃതമായി സ്ഥാപിച്ച തദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള ബോര്ഡുകള്, കൊടിതോരണങ്ങള്, ഹോര്ഡിങ്ങുകള് എന്നിവ സ്ഥാപിച്ചവര് തന്നെ നീക്കം ചെയ്യണം.
അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കിയശേഷം ഉത്തരവാദിത്തപ്പെട്ടവരില് നിന്ന് ചെലവും പിഴയും ഈടാക്കുമെന്നും വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് റിപ്പോര്ട്ട് ചെയ്യുമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര് ചുമതലയുളള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
