പോളിംഗ് ഏജന്റുമാരായി ആരെയൊക്കെ നിയോഗിക്കാം
പോളിംഗ് ഏജന്റുമാരായി നിയോഗിക്കപ്പെടുന്നവര് ആ മണ്ഡലത്തിലെ സാധാരണ താമസക്കാരും ബന്ധപ്പെട്ട വാര്ഡിലെ വോട്ടര്മാരുമായിരിക്കണം. അവര്ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയില് രേഖയും ഉണ്ടായിരിക്കണം.
അഭിപ്രായ വോട്ടെടുപ്പ്, എക്സിറ്റ് പോള്
അഭിപ്രായ വോട്ടെടുപ്പിന്റെയോ എക്സിറ്റ് പോളിന്റെയോ ഫലം എല്ലാ ബൂത്തുകളിലേയും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ പ്രഖ്യാപിക്കാന് പാടില്ല.
ഇലക്ഷന് ബൂത്തുകള് സ്ഥാപിക്കുന്നത്
പഞ്ചായത്തിന്റെ കാര്യത്തില് പോളിംഗ് സ്റ്റേഷനില് നിന്ന് 200 മീറ്റര് അകലത്തിലും നഗരസഭയുടെ കാര്യത്തില് പോളിംഗ് സ്റ്റേഷനുകളില് നിന്നും 100 മീറ്റര് അകലത്തിലും മാത്രമേ ബൂത്തുകള് സ്ഥാപിക്കാവു. സ്ഥാനാര്ഥിയുടെ പേര്, പാര്ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര് സ്ഥാപിക്കാം. ബൂത്തുകള് നിര്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില് നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതും പരിശോധന വേളയില് അവ കാണിക്കുകയും വേണം
പോളിംഗ് സ്റ്റേഷനുകള്ക്ക് സമീപം വോട്ട് അഭ്യര്ഥിക്കാന് പാടില്ല
പോളിംഗ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില് പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര് ദൂരപരിധിക്കുള്ളിലും നഗരസഭയുടെ കാര്യത്തില് പോളിംഗ് സ്റ്റേഷന്റെ നൂറ് മീറ്റര് പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്ഥിക്കാന് പാടില്ല.
പോളിംഗ് സ്റ്റേഷനില് മൊബൈല് ഫോണ് പാടില്ല
ഒബ്സര്വര്, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്, പ്രിസൈഡിംഗ് ഓഫീസര് എന്നിവര്ക്കൊഴികെ ആര്ക്കും മൊബൈല് ഫോണ് പോളിംഗ് സ്റ്റേഷനകത്ത് കൊണ്ടു പോകാന് അനുവാദമില്ല.
