konnivartha.com;കോന്നി :അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവവുമായി ബന്ധപ്പെട്ട് 999 മലകളുടെ അധിപനായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു സന്നിധിയിൽ ക്ഷേത്ര ഭാരവാഹികൾ, ചുമതലക്കാർ ഭക്തജനങ്ങൾ എന്നിവർ അടുക്കാചാരം സമർപ്പിച്ച് അനുഗ്രഹവും അനുവാദവും ഏറ്റുവാങ്ങി.
അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ. ഉണ്ണിപിള്ള, സെക്രട്ടറി അച്ചൻകോവിൽ സുരേഷ് ബാബു, സബ് ഗ്രൂപ്പ് ഓഫീസർ ബി പി നിർമ്മലാനന്ദൻ നായർ, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി, ചലച്ചിത്ര താരവും നൃത്തകിയുമായ ശാലുമേനോൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ സംസാരിച്ചു.
അച്ചൻകോവിൽ ശ്രീധർമ്മശാസ്താവിന്റെ തിരുഃ ഉത്സവം
അച്ചൻകോവിൽ ശ്രീധർമ്മശാസ്താവിന്റെ തിരുഃ ഉത്സവം 2025 ഡിസംബർ 16 (1201 ധനു 1) ന് ഭഗവാന്റെ തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ച് 2025 ഡിസംബർ 17 (1201 ധനു 2) ന് തൃക്കൊടിയേറ്റും, കറുപ്പൻ തുള്ളൽ, തിരുര ഥോത്സവം തുടങ്ങിയ ക്ഷേത്രാചാരങ്ങളും മറ്റ് വിവിധ കലാപരിപാടികളും 2025 ഡിസംബർ 26 (1201 ധനു 11) ന് തിരുഃആറാട്ടോടുകൂടി ഉത്സവം സമാപിക്കും എന്ന് പ്രസിഡന്റ് ഉണ്ണിപിള്ള. കെ , സെക്രട്ടറി അച്ഛൻകോവിൽ സുരേഷ് ബാബു ,വൈസ് പ്രസിഡന്റ്റ് ഗീത സുകുനാഥ് ,ദേവസ്വത്തിനുവേണ്ടി, ബി. പി. നിർമ്മലാനന്ദൻ നായർ സബ്ഗ്രൂപ്പ് ഓഫീസർ എന്നിവര് അറിയിച്ചു .
മഹാപുഷ്പാഭിഷേകം 2026 ജനുവരി 25 (1201 മകരം 11) മകരമാസത്തിലെ രേവതി നക്ഷത്രത്തിൽ നടക്കും .തിരുഃരഥോത്സവം അമ്മൻകാവിൽ പൊങ്കാല എന്നിവ 2025 ഡിസംബർ 25 (1201 ധനു 10) 2026 ഏപ്രിൽ 10 (1201 മിഥുനം 27) നടക്കും
