സന്നിധാനത്ത് ഇന്ന് വൈകിട്ട് കാർത്തിക ദീപം തെളിക്കും

Spread the love

 

വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തികയായ ഇന്ന് (ഡിസംബർ 4) ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനര് തിടപ്പള്ളിയിൽ കാർത്തിക ദീപം തെളിക്കും. തുടർന്ന് ദീപം കൽ വിളക്കുകളിലേക്ക് പകരും.

സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങള്‍ തെളിയിക്കുകയും മാളികപ്പുറത്ത് വിശേഷാല്‍ ദീപാരാധന നടത്തുകയും ചെയ്യും. വലിയനടപ്പന്തൽ, പാണ്ടിത്താവളം, ദേവസ്വം, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര സ്ഥാനങ്ങൾ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയും.

Related posts