ഡിസം. 8 ന് ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ മുന്നൊരുക്കങ്ങൾക്കായി ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസ്ട്രിബ്യൂഷൻ സെൻറർ/കളക്ഷൻ സെന്റർ/ സ്ട്രോംഗ് റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും ഡിസംബർ എട്ടിന്
അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായി ഡിസംബർ ഒമ്പതിന് ജില്ലയിൽ പൊതു അവധിയും ആണ്.
