Trending Now

നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കും

Spread the love

 

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കുന്ന എല്ലാവരും അർഹരായിരിക്കും. കരട് വോട്ടർ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികൾ അറിയിക്കാനും ഡിസംബർ 15വരെ സമയമുണ്ട്. ഇതിനായി മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നൽകിയിരുന്നു. കരടു വോട്ടർ പട്ടിക www.nvsp.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.

error: Content is protected !!