Trending Now

കൂടൽ, മലയാലപ്പുഴ സർക്കാർ ആശുപത്രികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 6 കോടി രൂപ അനുവദിച്ചു

Spread the love

 

കോന്നി വാര്‍ത്ത :കൂടൽ, മലയാലപ്പുഴ സർക്കാർ ആശുപത്രികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ നബാർഡിൽ നിന്നും 6 കോടി രൂപ വീതം അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമാണ് നിർമ്മിക്കുന്നത്.

ആധുനിക ഒ.പി. സൗകര്യം, സ്വകാര്യതയുള്ള പരിശോധനാ മുറി, നിരീക്ഷണ സ്ഥലം,ശിശു സൗഹൃദ രോഗ പ്രതിരോധ കുത്തിവെയ്പ് മുറി, വയോജനങ്ങൾക്ക് കാത്തിരിപ്പ് കേന്ദ്രം, ശ്വാസകോശ രോഗങ്ങൾ, മാനസിക ആരോഗ്യം തുടങ്ങിയവയ്ക്കുള്ള സ്പെഷ്യാലിറ്റി ക്ലിനിക്കുകൾക്കുള്ള സൗകര്യം തുടങ്ങിയവ പുതിയ കെട്ടിടത്തിൽ ഉറപ്പു വരുത്തും. പൊതുജനാരോഗ്യ വിഭാഗത്തിൻ്റെ ഓഫീസിനുള്ള സൗകര്യവും കെട്ടിടത്തിൽ ഒരുക്കുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!