സൗദിയില്‍ മിനി ബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു

Spread the love

 

സൗദിയിലെ തായിഫിനടത്തു മിനി ബസ് അപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില(29) കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നീ മലയാളി നഴ്സുമാരാണ് മരിച്ചത്.

റിയാദില്‍നിന്ന് ജിദ്ദയിലേക്ക് വരുന്നവഴിക്ക് തായിഫിനടത്തുവെച്ച് സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പെടുകയായിരുന്നു

.റിയാദില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലെ താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം.അപകടത്തില്‍പെട്ട ആന്‍സി, പ്രിയങ്ക എന്നിങ്ങനെ രണ്ട് മലയാളി നഴ്സുമാര്‍ തായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് അറിയുന്നു.

error: Content is protected !!