നാളെത്തെ എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു

Spread the love

 

വാഹന പണിമുടക്ക് മൂലം നാളെ നടത്താനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഈ മാസം എട്ടിന് നടത്തും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.

വാഹന പണിമുടക്കിനെ തുടർന്ന്  (മാർച്ച് 2) നടത്താനിരുന്ന റ്റി.എച്ച്.എസ്.എൽ.സി മോഡൽ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷകൾ ഒൻപതിലേക്കും മാറ്റി. സമയക്രമത്തിനും മറ്റ് തിയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല.

ഇന്നാണ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ തുടങ്ങിയത്. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ.

നാളെ കെഎസ്ആർടിസി സർവീസുകൾ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല

error: Content is protected !!