Trending Now

കോന്നിയൂർ വരദരാജൻ സാധാരണക്കാരെ ചേർത്തു നിർത്തിയ പൊതുപ്രവർത്തകൻ: റോബിൻ പീറ്റർ

Spread the love

 

കോന്നി വാര്‍ത്ത : സമൂഹത്തിലെ താഴെ തട്ടിലുള്ള സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ദുഖങ്ങളിൽ ചേർന്നു നിൽക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കോന്നിയൂർ വരദരാജൻ എന്ന് ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കെ പി സി സി മെമ്പർ കോന്നിയൂർ വരദരാജന്റെ 4 മത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടീച്ചർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, മഹിള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ദീനാമ്മ റോയി, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ ജി നായർ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുന്മാരായ ഐവാൻ വകയാർ, രാജീവ് മള്ളൂർ, ബിനി ലാൽ, റോബിൻ മോൻസി, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!